സ്വകാര്യ ബസിനുള്ളിൽ യുവാവിന്റെ മൃതദേഹം! ഞെട്ടിത്തരിച്ച് നാട്ടുകാർ! സംഭവം കോട്ടയം നഗരമധ്യത്തിൽ....

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: സ്വകാര്യ ബസിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കോട്ടയം ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നഗ്നനായി വീടുകളിൽ ഒളിഞ്ഞുനോക്കും!വീട്ടമ്മയെ ഒളിഞ്ഞുനോക്കാൻ ശ്രമിച്ച പന്തളത്തെ ഷോമാൻ സിസിടിവിയിൽ

'ഒന്നാം നാൾ ഉല്ലാസ യാത്ര പോയപ്പോൾ'! കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര,വീഡിയോ കാണാം...

ആനപ്പാപ്പാനായ കാട്ടുപാറ പ്രവീണിനെ(34)യാണ് സ്വകാര്യ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 3 ശനിയാഴ്ച രാവിലെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. കഴിഞ്ഞ ദിവസത്തെ സർവ്വീസിന് ശേഷം ഗാന്ധിനഗറിലെ പെട്രോൾ പമ്പിലായിരുന്നു ബസ് നിർത്തിയിട്ടിരുന്നത്.

bus

സർവ്വീസ് അവസാനിച്ച ശേഷം ബസ് സ്ഥിരമായി പാർക്ക് ചെയ്യുന്നത് ഗാന്ധിനഗറിലെ പെട്രോൾ പമ്പിലാണ്. രാത്രിയിൽ ബസ് ജീവനക്കാർ വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് പ്രവീണിനെ ബസിനുള്ളിൽ കണ്ടിരുന്നു. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ താൻ പൊയ്ക്കോളമെന്ന് പ്രവീൺ പറഞ്ഞതിനെ തുടർന്ന് ജീവനക്കാർ മടങ്ങുകയും ചെയ്തു.

സീരിയൽ നടിയും രണ്ടു യുവാക്കളും ആറ് കിലോ കഞ്ചാവുമായി പിടിയിൽ;മലപ്പുറംസ്വദേശിനിയായ നടി കാറിൽ കറങ്ങിയത്

ജൂൺ 3 ശനിയാഴ്ച രാവിലെ ജീവനക്കാർ ബസ് എടുക്കാൻ എത്തിയപ്പോഴാണ് പ്രവീണിനെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
youth's dead body found from private bus in kottayam.
Please Wait while comments are loading...