Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ കൂടുതല്‍ സജീവമാകണം: മുനവ്വറലി തങ്ങള്‍

മലപ്പറം: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ കൂടുതല്‍ സജീവമാകണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് നടത്തുന്ന ഇഫ്താര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രോഗികള്‍ക്കും അശണരര്‍ക്കും ഭക്ഷണം നല്‍കുക എന്നത് വലിയ പുണ്യമുള്ള കാര്യമാണ്.

അത് നോമ്പ് കാലത്ത് ഇഫ്താര്‍ പോലുള്ള പരിപാടിയാകുമ്പോള്‍ അതിന്റെ മഹത്വം വര്‍ധിക്കുന്നു. തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ഒന്നര പതിറ്റാണ്ട് കാലത്തോളമായി ഈ ആസ്പത്രിയില്‍ നടത്തി വരുന്ന ഇഫ്താര്‍ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും വലിയ ആശ്വാസകരവും മാത്യകാപരവുമാണെന്ന് തങ്ങള്‍ പറഞ്ഞു.

thangal

തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് നടത്തുന്ന ഇഫ്താര്‍ ഭക്ഷണ വിതരണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് പി.കെ.ഹംസ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, ട്രഷറര്‍ സി.എച്ച് മഹ്മൂദ് ഹാജി, എം.മുഹമ്മദ് കുട്ടി മുന്‍ഷി, എ.കെ.മുസ്തഫ, സി.പി. ഇസ്മായീല്‍, യു.കെ. മുസ്തഫ മാസ്റ്റര്‍, എം.അബ്ദുറഹിമാന്‍ കുട്ടി, റഫീഖ് പാറക്കല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.എം.എ.ജലീല്‍, സി.എച്ച്.അയ്യൂബ്, മുന്‍സിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ടി.പി.അബ്ദുസലാം, ട്രഷറര്‍ അനീസ് കൂരിയാടന്‍, മുസ്തഫ പാലാത്ത്, ഷമീര്‍ പൊറ്റാണിക്കല്‍, നിസാര്‍ കണ്ടാണത്ത്, സാദിഖ് ഒള്ളക്കന്‍, റിയാസ് തോട്ടുങ്ങല്‍, എം.എന്‍.റഷീദ്, അയ്യൂബ് തലാപ്പില്‍, എന്‍.എം.അലി, കെ.വി.എം അസ്ലം, യു അബ്ദുള്ള കോയ ഹാജി, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി, നൗഷാദ് സിറ്റിപാര്‍ക്ക്, എം.എന്‍.ഇമ്പിച്ചു, കെ.ടി.ബാബുരാജ്, ഉസ്മാന്‍ കക്കടവത്ത്, എം.എന്‍.മുജീബ്, ഇബ്രാഹീം എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+