കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ? വെടിപൊട്ടിയത് അബദ്ധത്തിലെന്ന് സൂചന!
കോഴിക്കോട്: യുവാവ് വെടിയേറ്റ മരിച്ചു. കോഴികോട് ഇന്ദിരാ നഗർ സ്വദേശി റഷീദ് ആണ് മരിച്ചത്. പുള്ളിപ്പാറ വന പ്രദേശത്താണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. വിലങ്ങാട് സ്വദേശി ലിബിനാണ് കസ്റ്റഡിയിലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ബൈക്കിൽ പോകുമ്പോൾ അബദ്ധത്തിൽ തോക്ക് പൊട്ടുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവർ നായാട്ടിന് പോയതാണെന്നാണ് പോലീസ് നിഗമനം.