കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ വിപുലമായ രീതിയില്‍ അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. തിരുവനന്തപുരത്ത് ടി.സി.എസ് ഗ്‌ളോബല്‍ ലേണിങ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതി പ്രഖ്യാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. കനകക്കുന്നില്‍ വച്ചായിരുന്നു പരിപാടി. കേന്ദ്ര സര്‍വ്വകലാശാലയുടെ തിരുവനന്തപുരത്തെ കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഷയത്തില്‍ ഇന്റഗ്രേറ്റഡ് ബിരുദവും ബിരുദാനന്തര ബിരുദവും ആണ് ഈ കേന്ദ്രത്തില്‍ തുടങ്ങുന്നത്. മാനവ വിഭവ ശേഷിയലും വിദേശ തൊഴില്‍ നേടുന്നതിനും കേന്ദ്രം കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്ഭവനില്‍ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്.

സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതി

സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതി

സമ്പൂര്‍ണ ഇ-സാക്ഷരത പദ്ധതിപ്രഖ്യാപനം കനകക്കുന്നില്‍ വച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍വ്വഹിക്കുന്നു.

സദസ്സിന് നമസ്‌കാരം

സദസ്സിന് നമസ്‌കാരം

ഇ സാക്ഷരത പദ്ധതി പ്രഖ്യാപന വേദിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

സംസ്ഥാനത്തിന്റെ ഉപഹാരം

സംസ്ഥാനത്തിന്റെ ഉപഹാരം

സംസ്ഥാനത്തിന്റെ ഉപഹാരം വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബ് പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നു.

ഇതെന്താ...?

ഇതെന്താ...?

ഉപഹാരം സ്വീകരിച്ചതിന് ശേഷം മുഖ്യമന്ത്രിയോടരു കുശലാന്വേഷണം

കേന്ദ്ര സര്‍വ്വകലാശാല

കേന്ദ്ര സര്‍വ്വകലാശാല

തിരുവനന്തപുരത്തെ കേന്ദ്ര സര്‍വ്വകലാശാല കേന്ദരത്തിന്റെ ഉദ്ഘാടനം രാജ്ഭവനില്‍ പ്രധാനമന്ത്രി നിര്‍വ്വഹിക്കുന്നു.

English summary
Youth should get expert training, says PM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X