കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാ കാണൂ... കേരളത്തിന്റെ അതിജീവനം! നിപ്പ ബാധിതന് രോഗശാന്തി, ആശുപത്രി വിട്ടു; മന്ത്രി നേരിട്ടെത്തി

Google Oneindia Malayalam News

Recommended Video

cmsvideo
എറണാകുളത്ത് ചികിത്സയിലിരുന്ന യുവാവ് ആശുപത്രി വിട്ടു

കൊച്ചി: നിപ്പ പേടിയില്‍ നിന്ന് കേരളം വീണ്ടും മോചിതമായി. ഇത്തവണ നിപ്പ വൈറസ് ബാധയേറ്റ യുവാവ് പൂര്‍ണമായും രോഗമോചതിനായി ആശുപത്രി വിട്ടു. 54 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ആണ് യുവാവ് ആശുപത്രിവിട്ടത്.

നിപ്പ വന്നത് പഴംതീനി വവ്വാലുകളിൽ നിന്ന്; വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി!നിപ്പ വന്നത് പഴംതീനി വവ്വാലുകളിൽ നിന്ന്; വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി!

ഒന്നര മാസത്തിന് മുമ്പാണ് കേരളത്തെ ആകെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പറവൂര്‍ സ്വദേശിയായ യുവാവിനെ എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നിരുന്നില്ല, ഇത്തവണ.

kk shailaja

ഏക നിപ്പ ബാധിതനും സുഖം പ്രാപിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയെ ആരോഗ്യ മന്ത്രി കെകെ ശൈലജ നിപ്പ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ആയിരുന്നു ചടങ്ങ്.

17 പേരായിരുന്നു കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് ബാധയേറ്റ് മരിച്ചത്. ഇത്തവണ ഒരു മരണം പോലും ഇല്ലാതെ സൂക്ഷിക്കാന്‍ സംസ്ഥാനത്തിനായി. വൈറസ് ബാധ സംശയിച്ച 338 പേരായിരുന്നു ഇത്തവണ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. 58 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. 17 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

English summary
Youth survived Nipah Virus attack, minister KK Shailaja declared Ernakulam District Nipah Free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X