Get Updates
Get notified of breaking news, exclusive insights, and must-see stories!

തേച്ചിട്ട് പോയ കാമുകിയുടെ പേര് ബ്ലേഡ് കൊണ്ട് വരഞ്ഞു! നാട്ടുകാർ ബ്ലൂ വെയ്ൽ കളിക്കാരനാക്കി, തൃശൂരിൽ..

പ്രേമനൈരാശ്യവും അമ്മയുമായി വഴക്കിട്ടതുമാണ് യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

തൃശൂർ: കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം ബ്ലൂ വെയ്ൽ ഗെയിം കാരണമല്ലെന്ന് ബന്ധുക്കൾ. പ്രേമനൈരാശ്യവും അമ്മയുമായി വഴക്കിട്ടതുമാണ് യുവാവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ശനിയാഴ്ച രാത്രിയാണ് തൃക്കൂർ സ്വദേശിയായ സുജിത്തി(26)നെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് എഴുതിയത് കണ്ട ആശുപത്രി ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ൽ ഗെയിമിന്റെ ഭാഗമാണോയെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്.

വെറും സംശയമായി ജീവനക്കാർ പറഞ്ഞ കാര്യം കാട്ടുതീ പോലെ പടർന്നു. തൃശൂരിൽ ഇരുപത്താറുകാരൻ ബ്ലൂ വെയ്ൽ ഗെയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ സംഭവത്തിന് പിന്നിൽ ബ്ലൂ വെയ്ൽ ഗെയിം അല്ലെന്നും, പ്രേമനൈരാശ്യമാണെന്നുമാണ് ബന്ധുക്കളും യുവാവും പ്രതികരിച്ചിരിക്കുന്നത്.

തേച്ചിട്ട് പോയി...

തേച്ചിട്ട് പോയി...

പ്രേമിച്ചിരുന്ന പെൺകുട്ടി തേച്ചിട്ട് പോയതിന്റെ വിഷമത്തിലാണ് തൃക്കൂർ സ്വദേശിയായ സുജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ആശുപത്രിയിൽ...

ആശുപത്രിയിൽ...

ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സുജിത്തിനെ നഗരത്തിലെ ആശുപത്രിയിലെത്തിക്കുന്നത്. യുവാവിന്റെ കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് എന്തോ വരഞ്ഞിട്ടത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് സംഭവം ബ്ലൂ വെയ്ൽ
ഗെയിമാണോയെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത്.

അതൊന്നുമല്ല...

അതൊന്നുമല്ല...

എന്നാൽ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ ബ്ലൂ വെയ്ൽ ഗെയിം അല്ലെന്നും പ്രേമനൈരാശ്യമാണെന്നുമാണ് യുവാവും ബന്ധുക്കളും പ്രതികരിച്ചത്.

പേരെഴുതി,അമ്മയുമായി വഴക്കിട്ടു...

പേരെഴുതി,അമ്മയുമായി വഴക്കിട്ടു...

കൈത്തണ്ടയിൽ പ്രേമിച്ചിരുന്ന പെൺകുട്ടിയുടെ പേരാണ് ബ്ലേഡ് കൊണ്ട് എഴുതിയത്. സംഭവദിവസം അമ്മയുമായി യുവാവ് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗെയിം കളിക്കാറുണ്ട്, പക്ഷേ...

ഗെയിം കളിക്കാറുണ്ട്, പക്ഷേ...

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മൊബൈൽ ഗെയിം കളിക്കുന്ന ശീലമുണ്ട്. പക്ഷേ, ഇയാൾ രാത്രി പത്ത് മണിക്ക് ശേഷം ഗെയിം കളിക്കാറില്ലെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.

ടാസ്ക്ക്...

ടാസ്ക്ക്...

കൈത്തണ്ടയിൽ മുറിവേൽപ്പിച്ച് എഫ് 57 എന്നെഴുതുന്നത് ബ്ലു വെയ്ൽ ഗെയിമിലെ ടാസ്ക്കുകളിലൊന്നാണ്. യുവാവിന്റെ കൈത്തണ്ടയിലെഴുതിയ കാമുകിയുടെ പേര് ബ്ലൂ വെയ്ൽ ഗെയിമിന്റെ ഭാഗമായി എഴുതിയതോണോ എന്ന സംശയമാണ് ഇത്രയും പുകിലുണ്ടാക്കിയത്.

ഐസിയുവിൽ...

ഐസിയുവിൽ...

നിലവിൽ ഐസിയുവിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, തിങ്കളാഴ്ച മുറിയിലേക്ക് മാറ്റുമെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവം ബ്ലൂ വെയ്ലലുമായി ബന്ധപ്പെട്ടതാണെന്ന്
സ്ഥിരീകരിക്കാനുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

പോലീസ് പറയുന്നത്...

പോലീസ് പറയുന്നത്...

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതരിൽ നിന്നും ഇതുവരെ സ്ഥിരീകരണം കിട്ടിയിട്ടില്ലെന്നാണ് നെടുമ്പുഴ പോലീസ് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+