പട്ടാപകൽ തിരക്കേറിയ റോഡിൽ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമം
നെടുമങ്ങാട്: ടൗണിൽ പട്ടാപകൽ തിരക്കേറിയ റോഡിൽ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമം. ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടികളെ പിന്നാലെ എത്തി ഭീഷണിപ്പെടുത്തി. സംഭവം കണ്ടു നിന്ന യുവാക്കൾ അക്രമിയെ പിടികൂടി പോലീസിലേല്പിച്ചെങ്കിലും പോലീസ് കേസ് എടുക്കാതെ വിട്ടയച്ചതായി അറിയുന്നു. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ ബസ്റ്റാന്റിന് സമീപം തിരക്കേറിയ സൂര്യ റോഡിലായിരുന്നു സംഭവം. ടൗണിൽ എത്തി മടങ്ങുകയായിരുന്ന പെൺകുട്ടികളെ റോഡ് സൈഡിൽ നിന്ന യുവാവ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
ഭയന്ന പെൺകുട്ടികൾ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തി യുവാവ് ഇവരെ ഭീഷണി പെടുത്തിയതായും അസഭ്യം പറഞ്ഞതായും കണ്ടു നിന്നവർ പറഞ്ഞു. ഇതിനു ശേഷം ബസ്‌സ്റ്റാന്റിനകത്തു കയറി രക്ഷപെടാൻ ശ്രമിച്ച അക്രമിയെ യുവാക്കൾ പിടികൂടുകയായിരുന്നു.

സ്ഥലത്തിയ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു കൊണ്ട് പോകുകയും ചെയ്തു. എന്നാൽ ഇയാളെ സ്റ്റേഷനിൽ എത്തിക്കാതെ പാതി വഴിയിൽ വിട്ടതായാണ് ആക്ഷേപം. എന്നാൽ യുവാക്കൾ പിടികൂടിയ അക്രമിയെ പോലീസ് വന്നു കൊണ്ട് പോകുന്നതടക്കം ഉള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.












Click it and Unblock the Notifications