Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധയെ കടന്നു പിടിക്കാന്‍ ശ്രമിച്ചു,എതിര്‍ത്തപ്പോള്‍ കുത്തിക്കൊന്നു:ആറ്റിങ്ങലില്‍ യുവാവ് പിടിയില്‍

കിണറിന് സമീപം മറഞ്ഞിരുന്ന മണികണ്ഠന്‍ വൃദ്ധയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും പിന്നീട് കുത്തി കൊല്ലുകയുമായിരുന്നു.

തിരുവനന്തപുരം: തനിച്ചു താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം കുത്തിക്കൊന്നു. ആറ്റിങ്ങല്‍ പാലംകോണത്താണ് സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ കൊടിയ്ക്കകത്ത് ശാരദ(70)യാണ് കുത്തേറ്റ് മരിച്ചത്. വൃദ്ധയെ കൊലപ്പെടുത്തിയ സമീപവാസിയായ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 9 രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ശാരദ കിണറിന് സമീപം എന്തോ ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അവിടെ മറഞ്ഞിരുന്ന മണികണ്ഠന്‍ ശാരദയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പിടിവലിയായി.

ഒച്ചവെച്ച് ആളെ കൂട്ടുമെന്നായപ്പോള്‍ മണികണ്ഠന്‍ തന്റെ കത്തി ഉപയോഗിച്ച് ശാരദയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. തുടര്‍ന്ന് മണികണ്ഠന്‍ അവിടെ നിന്നും രക്ഷപ്പെട്ടു.രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ അവശയായി സമീപത്തെ വീട്ടിലെത്തിയ ശാരദയെ അയല്‍ക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

മദ്യലഹരിയിലായിരുന്നു പ്രതി...

മദ്യലഹരിയിലായിരുന്നു പ്രതി...

സഹോദരന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ നിന്ന് മദ്യപിച്ചാണ് ഇരുപത്തെട്ടുകാരനായ മണികണ്ഠന്‍ ശാരദയുടെ വീട്ടിലെത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്തും ഇയാള്‍ മദ്യലഹരിയിലായിരുന്നു.

ശബ്ദം കേട്ട് ശാരദ പുറത്തിറങ്ങി...

ശബ്ദം കേട്ട് ശാരദ പുറത്തിറങ്ങി...

കിണറിന് സമീപം എന്തോ ശബ്ദം കേട്ടാണ് ഉറങ്ങുകയായിരുന്ന ശാരദ വീടിന് പുറത്തിറങ്ങിയത്. ഈ സമയത്താണ് അവിടെ മറഞ്ഞിരുന്ന മണികണ്ഠന്‍ ശാരദയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.

ബഹളം വെച്ചപ്പോള്‍ കുത്തി...

ബഹളം വെച്ചപ്പോള്‍ കുത്തി...

മണികണ്ഠന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ശാരദ എതിര്‍ത്തു. തുടര്‍ന്ന് പിടിവലിയായി. ബഹളം വെച്ച് ആളെ കൂട്ടുമെന്ന് കരുതിയാണ് മണികണ്ഠന്‍ ശാരദയുടെ കഴുത്തിനും നെഞ്ചിനും കത്തി കൊണ്ട് കുത്തിയത്.

ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു...

ആശുപത്രിയിലെത്തും മുന്‍പ് മരണം സംഭവിച്ചു...

കുത്തിയ ശേഷം മണികണ്ഠന്‍ കടന്നു കളഞ്ഞു. തുടര്‍ന്ന് രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ അയല്‍വീട്ടിലെത്തിയ ശാരദയാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞത്. ശാരദയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+