കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുപ്പക്കാര്‍ക്ക് പക്വത വരുമ്പോള്‍ പിന്തുണ യുഡിഎഫിലേക്ക് മാറുമെന്ന് തിരുവഞ്ചൂര്‍; വാദം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ചെറുപ്പക്കാര്‍ക്ക് പക്വത വരുമ്പോള്‍ പിന്തുണ യുഡിഎഫിലേക്ക് മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍. ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രം അവശേഷിക്കെ നിലവിലെ സാഹചര്യത്തില്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളം ആരെ പിന്തുണക്കുമെന്നായിരുന്നു സര്‍വ്വേ.

തദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേതദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ

തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?തെക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച്! മധ്യ കേരളം ഇടതിനെ കൈവിടും, വടക്ക് വൻ കുതിപ്പ്! കേരളം ആർക്കൊപ്പം?

ഇടത് മുന്നണിക്ക് മേല്‍ക്കൈ

ഇടത് മുന്നണിക്ക് മേല്‍ക്കൈ

ഇതില്‍ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ എന്നിവര്‍ക്കിടയില്‍ ഇടത് മുന്നണിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. സര്‍വ്വേയില്‍ 40 ശതമാനം വിദ്യാര്‍ത്ഥികളും ഇടത് മുന്നണിയെ പിന്തുണക്കുന്നുവെന്നാണ് സര്‍വ്വേഫലം. 29 ശതമാനം വിദ്യാര്‍ത്ഥികള്‍ യുഡിഎഫിനേയും 15 ശതമാനം പേര്‍ ബിജെപിയേയും പിന്തുണക്കുന്നു.

വിവിധ ഘടകങ്ങള്‍

വിവിധ ഘടകങ്ങള്‍

സമുദായം, തൊഴില്‍, പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേഫലം. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍, തൊഴില്‍ രഹിതര്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍, വ്യവസായികള്‍ എന്നിങ്ങനെ തരം തിരിച്ച് മുന്നണികള്‍ക്ക് എത്ര മാത്രം പിന്തുണയുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വെ പരിശോധിച്ചത്.

തിരുവഞ്ചൂരിന്റെ പ്രതികരണം

തിരുവഞ്ചൂരിന്റെ പ്രതികരണം

ഇത് സംബന്ധിച്ച് അവതാരകന്റെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പുതിയ വോട്ടര്‍മാര്‍ മധ്യവയസ്‌ക്കരെല്ലാം തന്നെ ഇടതിനൊപ്പമാണെന്ന് അവതാരകന്‍ ചോദിക്കുന്നു. എന്നാല്‍ മൊബൈലിന്റെ കളിവെച്ച് പിടിക്കാന്‍ പറ്റുന്ന ചെറുപ്പക്കാരെ തല്‍ക്കാലത്തോക്കൊന്ന് പിടിച്ചുനിര്‍ത്താന്‍ പറ്റും. എന്നാല്‍ പക്വത വന്നാല്‍ സാഹചര്യം മാറും. പ്രത്യേകിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രത്യേകിച്ച് ഈ സര്‍ക്കാരിന് അവരെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ് തിരുവഞ്ചൂരിന്റെ വാദം.

മോഹന പ്രതീക്ഷ

മോഹന പ്രതീക്ഷ

25 നും 30 നും ഇടക്കുള്ള ആളുകളും 30 നും 36 നും ഇടക്കുള്ള ആളുകളും കോണ്‍ഗ്രസിനൊപ്പം വരുമെന്നും തിരുവഞ്ചൂര്‍ പറയുന്നു. ഈ സര്‍ക്കാര്‍ ചില ആളുകളുടെ മുന്നില്‍ ഒരു മോഹന പ്രതീക്ഷ വെച്ചിട്ടുണ്ട്. സര്‍ക്കാരിന് ഒരു ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാം പോലും ചെറുപ്പക്കാര്‍ക്ക് വേണ്ടി ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. പിന്നെങ്ങനാണ് ചെറുപ്പക്കാര്‍ ഇവര്‍ക്കൊപ്പം പോവുകയെന്നും തിരുവഞ്ചൂര്‍ ചോദിക്കുന്നു.

സില്‍വര്‍ ട്രെയിന്‍

സില്‍വര്‍ ട്രെയിന്‍

അവരെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു സില്‍വര്‍ ട്രെയിന്‍ പ്രഖ്യാപനം നടത്തുന്നത് വരെ നാലാം വര്‍ഷത്തിന്റെ രണ്ടാംമാസം കഴിഞ്ഞപ്പോഴാണെന്നും തിരുവഞ്ചൂര്‍ പറയുന്നു. ഒപ്പം നിലവില്‍ ഭരണം അവസാനിക്കാന്‍ പതിനൊന്ന് മാസം ഉണ്ടെന്നും അതിനിടയില്‍ പ്രളയവും വരള്‍ച്ചയും സാമ്പത്തിക തകര്‍ച്ചയും ഒക്കെ വരാനിരിക്കുന്നില്ലേ എന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയും വലിയ വിവാദങ്ങള്‍ക്കിടയാക്കുകയാണ്.

പ്രളയം

പ്രളയം

പതിനൊന്ന് മാസത്തിനുള്ളില്‍ ഇനി എന്തൊക്കെ വരാന്‍ പോകുന്നു. ഈ മണ്‍സൂണ്‍ കാലത്തൊരു പ്രളയം. അതിനുശേഷം ഒരു വരള്‍ച്ച, സാമ്പത്തിക തകര്‍ച്ച എ്ന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ തിരുവഞ്ചൂരിന്റെ പ്രതികരണത്തിന് ''ദുരന്തങ്ങളിലാണ് പ്രതീക്ഷ, അത് കുറച്ച് കഷ്ടമായിപ്പോയി, ഇനിയും ഒരു പ്രളയം വരരുതേ എന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്,'' എന്ന് അവതാരകന്‍ തിരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു.

പാരാസെറ്റാമോള്‍

പാരാസെറ്റാമോള്‍

കേരളത്തില്‍ കൊവിഡ് ഭേദമായി വന്നവര്‍ക്കൊക്കെ കൊടുത്തത് പാരാസെറ്റാമോള്‍ ആണെന്നും കൊവിഡിന് മരുന്നില്ലെങ്കില്‍ അക്കാര്യം സമ്മതിക്കണമെന്നും അല്ലാതെ പാരാസെറ്റാമോള്‍ ആണോ കൊടുക്കേണ്ടതെന്നും തിരുവഞ്ചൂര്‍ നേരത്തെ ഒരു ചര്‍ച്ചയില്‍ ചോദിച്ചതും വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
Youth will Join UDF if they become matured says Thiruvanchoor Radhakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X