കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, കമലഹാസൻ, ആസിഫ് അലി.. നടിക്കൊപ്പം നിൽക്കുന്നവരെ കുരുക്കുന്നു.. ?

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ദിലീപ് തുടര്‍ച്ചയായി ജാമ്യത്തിന് ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന്റെ നീക്കം.

അതിനിടെ നടി മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, കമലഹാസന്‍ എന്നിവരെ നടിയുടെ കേസില്‍പ്പെടുത്താനും ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെല്ലാം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇരയ്ക്കൊപ്പം നിൽക്കുന്നവരാണ്.

ദിലീപിന് ജാമ്യം കിട്ടാൻ മഹാജാമ്യ സമ്മേളനം.. ഉപകാരം ചെയ്തില്ലെങ്കിലും ദിലീപിനെ ഉപദ്രവിക്കരുത്...ദിലീപിന് ജാമ്യം കിട്ടാൻ മഹാജാമ്യ സമ്മേളനം.. ഉപകാരം ചെയ്തില്ലെങ്കിലും ദിലീപിനെ ഉപദ്രവിക്കരുത്...

പൊതുശത്രു

പൊതുശത്രു

ദിലീപ് ക്യാമ്പിന്റെ പൊതുശത്രുവാണ് നടന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍. മഞ്ജുവും സുഹൃത്ത് ശ്രീകുമാര്‍ മേനോനും അടക്കമുള്ളവര്‍ ചേര്‍ന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് എന്ന് പലവട്ടം ആരോപണം ഉയര്‍ന്നതാണ്.

മഞ്ജുവിനെതിരെ ആരോപണം

മഞ്ജുവിനെതിരെ ആരോപണം

ദിലീപ് തന്നെ ഇത്തരമൊരു ആരോപണം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുന്നുമുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന മഞ്ജു ചിത്രത്തിനെതിരെയും പ്രചാരണമുണ്ട്.

എന്നും അവൾക്കൊപ്പം

എന്നും അവൾക്കൊപ്പം

ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതലേ നില്‍ക്കുന്നവരാണ് മഞ്ജുവും റിമയും അടങ്ങുന്നവര്‍. നടിയുടെ വിഷയത്തെ തുടര്‍ന്നാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന പോലും രൂപീകരിക്കപ്പെട്ടത്. നടിയുടെ കേസില്‍ വനിതാ സംഘടന ശക്തമായ നിലപാടെടുത്ത് കൂടെയുണ്ട്.

 ദിലീപിന് വേണ്ടി പിസി

ദിലീപിന് വേണ്ടി പിസി

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ദിലീപ് അനുകൂലികള്‍ക്ക് മഞ്ജുവും റിമയും അടങ്ങുന്നവര്‍ ശത്രുപട്ടികയിലാണ്. ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് മുതല്‍ ഇന്ന് വരെ നടന് വേണ്ടി ശക്തിയുക്തം വാദിക്കുന്നവരാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും.

കേസെടുക്കാൻ ആവശ്യം

കേസെടുക്കാൻ ആവശ്യം

പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷത്തിന്റേയും നിലപാട് മറ്റൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേര് പരസ്യമായി പറഞ്ഞതുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, കമലഹാസന്‍, ആസിഫ് അലി എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണ് ആവശ്യം.

പോലീസിൽ പരാതി

പോലീസിൽ പരാതി

ജനപക്ഷത്തിന്റെ യുവജന വിഭാഗമായ യുവജനപക്ഷമാണ് ഇക്കാര്യം ഉന്നയിച്ച് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. യുവജനപക്ഷം എറണാകുളം ജില്ലാ പ്രസിഡണ്ട് ജീവന്‍ പനയ്ക്കല്‍ നെടുമ്പാശ്ശേരി പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.

ഷംസീറിന് എതിരെയും

ഷംസീറിന് എതിരെയും

സിപിഎം തലശ്ശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാവുമായ എന്‍എന്‍ ഷംസീറിനെതിരെയും പരാതിയുണ്ട്. നടിയുടെ പേര് വെളിപ്പെടുത്തിയെന്നും അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നും കാട്ടി നേരത്തെ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.

പിസി ജോർജിനെതിരെ കേസ്

പിസി ജോർജിനെതിരെ കേസ്

നടിയുടെ പേര് വെളിപ്പെടുത്തിയിന് പിസി ജോര്‍ജിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. പേര് വെളിപ്പെടുത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

വനിതാ കമ്മീഷന് ഭീഷണി

വനിതാ കമ്മീഷന് ഭീഷണി

വനിതാ കമ്മീഷനും പിസി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന്റെ പേരില്‍ വനിതാ കമ്മീഷനേയും പിസി ജോര്‍ജ് അപമാനിച്ച് സംസാരിക്കുകയുണ്ടായി. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് നേരെ ആക്രമണ ഭീഷണിയും തപാലില്‍ മനുഷ്യവിസര്‍ജം അയച്ച് കൊടുക്കുകയുമുണ്ടായിരുന്നു.

അജു വർഗീസ് കുരുക്കിൽ

അജു വർഗീസ് കുരുക്കിൽ

നടിയുടെ പേര് വെളിപ്പെടുത്തിയതിന് യുവതാരം അജു വര്‍ഗീസിന് എതിരെ കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതാണ് അജുവിന് വിനയായത്.

English summary
Youth wing of Janapaksham filed complaint against actors including Manju Warrier, in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X