കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തുടർച്ചയായി മത്സരിക്കുന്നവർ മാറി നിൽക്കണം' എകെ ശശീന്ദ്രനെതിരെ എൻസിപി യുവജന വിഭാഗം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോൺഗ്രസിന് പിന്നാലെ എൻസിപിയിലും പോര് കനക്കുന്നു. മുതിർന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നതിന് പകരം യുവനേതാക്കൾക്ക് അവസരം നൽകണമെന്നാണ് യുവജന വിഭാഗത്തിന്റെ ആവശ്യം. എൻസിപി എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. എൻസിപി മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

യുവാക്കൾക്ക് സീറ്റ് നൽകണം

യുവാക്കൾക്ക് സീറ്റ് നൽകണം

എൻസിപി നേതാവ്എ കെ ശശീന്ദ്രനെ ലക്ഷ്യം വെച്ചാണ് പാർട്ടിയിലെ യുവജന വിഭാഗം രംഗത്തെത്തിയിട്ടുള്ളത്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുമാണ് പാർട്ടി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ മന്ദിരാട് ഉന്നയിക്കുന്ന ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നതിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻസിപിയിലും പോര് ശക്തമാകുന്നത്.

പാർട്ടിയ്ക്ക് ക്ഷീണം

പാർട്ടിയ്ക്ക് ക്ഷീണം


എന്‍സിപിയിലെ തന്നെ ഇരു വിഭാഗങ്ങള്‍ തമ്മിൽ പാർട്ടിക്കുള്ളിൽ വാക്ക്‌പോര് നടക്കുന്ന സാഹചര്യത്തിലാണ് എകെ ശശീന്ദ്രനെതിരെ യുവജന വിഭാഗവും തിരിയുന്നത്. ഇരുപത്തി അഞ്ചാം വയസില്‍ മത്സരിക്കുന്നവര്‍ 75-ാം വയസ്സിലും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നാണ് യുവജന വിഭാഗം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത്തരക്കാര്‍ മാറി പുതുതലമുറക്ക് സീറ്റ് വേണമെന്നും സംസ്ഥാന പ്രസിഡന്റ് ഷെനിന്‍ ആവശ്യപ്പെട്ടു.

 അഭിപ്രായം പറയരുത്

അഭിപ്രായം പറയരുത്

എൻസിപിയിലെ മുതിർന്ന നേതാവാണെങ്കിലും മാണി സി കാപ്പന്‍ മത്സരരംഗത്ത് തുടരണമെന്നും യുവജന വിഭാഗം പറയുന്നുണ്ട്. പാല സീറ്റ് സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെ സംസ്ഥാന പ്രസിഡന്റല്ലാതെ മാറ്റാരും അഭിപ്രായം പറയരുതെന്നും യുവജന വിഭാഗം നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാല വിട്ടുനൽകുന്നതിൽ ഒത്തുതീർപ്പിനില്ലെന്ന് മുതിർന്ന നേതാവ് ടിപി പീതാംബരനും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

 ശശീന്ദ്രനെതിരെ തിരിഞ്ഞു

ശശീന്ദ്രനെതിരെ തിരിഞ്ഞു

എകെ ശശീന്ദ്രനെ ലക്ഷ്യംവെച്ച് പീതാംബരന്‍ മാസ്റ്ററും കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ശശീന്ദ്രന് എലത്തൂര്‍ സീറ്റ് നല്‍കരുതെന്നാണ് എൻസിപിയുടെ നിലപാട്. അതേസമയം എൽഡിഎഫിനൊപ്പം തന്നെ നിന്ന് വീണ്ടും എംഎല്‍എ സ്ഥാനത്തേക്ക് തന്നെയെത്താനാണ് എകെ ശശീന്ദ്രന്റെ നീക്കം. അതേ സമയം ഏലത്തൂർ മണ്ഡലം വിട്ടുനൽകേണ്ട സാഹചര്യമില്ലെന്നും സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകാൻ മുന്നണി ആവശ്യപ്പെടില്ലെന്നും എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.

English summary
Youth Wing of NCP AK Saseendran on contesting in Kerala Assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X