കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, അഴീക്കോട് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ രാജിവെച്ചുു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍; യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ലോകസഭാ കമ്മിറ്റിക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറിമാര്‍ രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ്സ് അഴീക്കോട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നിസാര്‍ മുല്ലപ്പള്ളി, നബീല്‍ വളപ്പട്ടണം, നികേത് നാറാത്ത് എന്നിവരാണ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന പ്രസിഡന്റിന്
രാജിക്കത്ത് നല്‍കിയത്.

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, പുതിയ പ്രസിഡന്റ് നിയമനം വിവാദത്തില്‍കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി, പുതിയ പ്രസിഡന്റ് നിയമനം വിവാദത്തില്‍

സസ്‌പെന്‍ഷനിലായ റിജില്‍ മാക്കുറ്റിയെ തിരിച്ചെടുക്കാതെ സംസ്ഥാന സെക്രറിയായ ജോഷി കണ്ടത്തിലിനെ പ്രസിഡന്റാക്കിയതാണ് രാജിയിലേക്ക് കലാശിച്ചത്. കശാപ്പ് സമരത്തിന്റെ പേരില്‍ റിജില്‍ മാക്കുറ്റിയുടെയും,ഷറഫുദ്ദീന്റെയും രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നും രാജിവെച്ച നേതാക്കള്‍ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും രാജിവെക്കുമെന്നും രാജികത്ത് നല്‍കിയ നേതാക്കള്‍ പറഞ്ഞു.

youthcongress

എന്നാല്‍ ഇതേ സമരത്തില്‍ റിജിലിനൊപ്പം പാര്‍ട്ടി നടപടി നേരിട്ടയാളാണ് ജോഷിയെന്നും റിജിലിന്റയും, ഷറഫുദ്ദീന്റെയും, ജസ്റ്റിസന്റെയും സസ്‌പെഷന്‍ പിന്‍വലിക്കാതെ പങ്കാളിയായ ജോഷിയെ പുതിയ പ്രസിഡന്റായി നിയമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിഷയത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് റജിസ്‌ററര്‍ ചെയ്ത കേസില്‍ പ്രതിയുമായ ജോഷിയെ പുതിയ പ്രസിഡന്റായി നിയമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

കേന്ദ്ര സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ സമരത്തില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ ലോകസഭാ മണ്ധലം കമ്മിറ്റി പ്രസിഡന്റായിരുന്ന റിജില്‍ മാക്കുറ്റിയെയും, സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിനെയും, അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയെയും, ജസ്റ്റിസന്‍ ചാണ്ടിക്കൊല്ലിയെയും പാര്‍ട്ടി സസ്‌പെന്റ് ചെയതിരുന്നു. എന്നാല്‍ വിശദീകണത്തിന്റെ അടിസ്ഥാനത്തില്‍ ജോഷിക്കെതിരെയുള്ള നടപടി പിന്നീട് പിന്‍വലിക്കുകകയായിരുന്നു.

English summary
Youth congress azheekode assembly leaders resigned due to posting of new youth congress kannur lokasabha commite president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X