Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യസരണിയില്‍ നടക്കുന്നതെന്ത്? മതം മാറ്റം ഇല്ലായ്മയും പ്രണയവും ചൂഷണം ചെയ്‌തോ...

മലപ്പുറം: കേരളത്തില്‍ നിന്ന് കാണാതായവര്‍ തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ന്നതായി വാര്‍ത്ത വന്നതോടെയാണ് സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനം വീണ്ടും ചര്‍ച്ചയായത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്ത് വന്നത്. അന്യമതസ്ഥരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് സംഘടിത ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടത്രേ.

നൂറുകണക്കിന് യുവതി യുവാക്കളെയാണത്രേ ഇത്തരത്തില്‍ മതംമാറ്റുന്നത്. ഉന്നതവിദ്യാഭ്യാസമുള്ളവരടക്കം യുവതികളെ പ്രണയം നടിച്ച് വശത്താക്കിയാണ് മതപരിവര്‍ത്തനമെന്നാണ് വിവരം. പലരും ചതിയില്‍പ്പെടുകയാണ്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണി എന്ന മത പഠന കേന്ദ്രം ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദസംഘടനകളുമായി സത്യസരണിക്കെന്താണ് ബന്ധം? എന്താണ് സത്യസരണിയില്‍ നടക്കുന്നത്...?

സത്യസരണി

സത്യസരണി

മതപഠന കേന്ദ്രമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണിയില്‍ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തീവ്രവാദം

തീവ്രവാദം

തീവ്രവാദബന്ധം സംശയിക്കുന്ന തരത്തിലാണ് സത്യസരണിയുടെ വെബ്‌സൈറ്റിലെ വിവരണങ്ങള്‍. കൂടുതല്‍ മുസ്ലീംങ്ങള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ, എന്നാല്‍ ആകെ ജനസംഖ്യയുടെ 13.4 ശതമാനം മാത്രമാണ് മുസ്ലീങ്ങള്‍ ഉള്ളതെന്ന് വെബ്‌സൈറ്റ് പറയുന്നു.

അവസാന വാക്ക്

അവസാന വാക്ക്

ഇസ്ലാമിന്റെ വിശാലതയെക്കുറിച്ചും മതമെന്ന നിലയില്‍ ഇസ്ലാമിന്റെ പ്രത്യേകതയുമാണത്രേ സത്യസരണയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇസ്ലാമാണ് അവസാന വാക്കെന്ന തീവ്ര ആശയവും അവര്‍ പ്രചരിപ്പിക്കുന്നു.

കെണിയൊരുക്കുന്നു

കെണിയൊരുക്കുന്നു

യുവതി യുവാക്കളെ ചതിയില്‍പ്പെടുത്തിയാണത്രേ
മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ ഗത്യന്തരമില്ലാതെ തീവ്രമതപ്രചാരണത്തിന് തയ്യാറാവുകയാണെന്നും പറയപ്പെടുന്നു

ചൂഷണം

ചൂഷണം

ജീവിക്കാന്‍ സാഹചര്യമില്ലാത്തവരെ നല്ല ജീവിതവും ജോലിയുമൊക്കെ വാഗ്ദാനം ചെയ്താണത്രേ പലരെയും വലയിലാക്കുന്നത്. ഇല്ലായ്മയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.

പ്രണയം

പ്രണയം

പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിലെത്തിക്കാന്‍ പ്രണയമാണത്രേ പ്രധാന ആയുധം. വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വലയിലാക്കും

ലൈംഗികചൂഷണം

ലൈംഗികചൂഷണം

പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷ സത്യസരണയില്‍ എത്തിയിരുന്നു. നിമിഷയെ ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയതായി അമ്മ ബിന്ദു തന്നെ ആരോപിച്ചിട്ടുണ്ട്

രക്ഷപ്പെടാനാവില്ല

രക്ഷപ്പെടാനാവില്ല

സത്യസരണയിലെത്തുന്നവരുടെ എസ്എസ്എല്‍സി അടക്കമുള്ള രേഖകള്‍ കൈക്കലാക്കുമത്രേ. ഒരിക്കലും തിരിച്ച് പോകാനാത്തവിധം ഇരകളെ കുരുക്കിയിടും.

Read More: വീഴ്ത്തിയത് സാങ്കേതിക തകരാര്‍ ? വ്യോമസേനാവിമാനം കണ്ടെത്താനായില്ല...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+