പെട്രോള്‍ പമ്പില്‍ യുവാവിനെ തീവച്ച സംഭവം; പ്രതിക്കായി അന്വേഷണം ഊര്‍ജിതം
തൃശൂര്‍: കോടാലിയിലെ പെട്രോള്‍ പമ്പില്‍ യുവാവിനെ പെട്രോളിച്ച് തീകൊളുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തില്‍ പ്രതിയായ ഒമ്പതുങ്ങള്‍ വട്ടപ്പറമ്പില്‍ വീനിത് (29) ഒളിവിലാണ്. ഇയാള്‍ക്കെതിരേ ചാലക്കുടി, കൊടകര, വെള്ളിക്കളങ്ങര പോലീസ് സ്‌റ്റേഷനുകളില്‍ 11 ക്രിമിനില്‍ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. വെള്ളിക്കുളങ്ങര സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ക്കെതിരേ മയക്കുമരുന്ന് കേസും നിലവിലുണ്ട്.
തൃശൂര്‍ മുന്‍ കെ.പി.സി.സി. സെക്രട്ടറിയടക്കം പ്രതിയായുള്ള അയ്യന്തോളിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണ്ണൂര്‍ സ്വദേശി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലെ മറ്റൊരു പ്രതിയായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൂട്ടാളിയാണു പ്രതി വിനീത്. അടുത്തിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന വിനീത് അടുത്തിടെയാണു പുറത്ത് ജോലിക്കു പോയിത്തുടങ്ങിയത്. കോഴിക്കാട്ട് ഫ്‌ളോറിങ് പണിയുമായി കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. ഇയാളുടെ ആക്രമണത്തിനു് വിധേയനായ മുപ്ലിയം സ്വദേശി ദിലീപ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ദിലീപിന്റെ ബൈക്ക് പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. കൈയ്ക്കും കാലിനും പുറത്തും പൊള്ളലേറ്റ ദിലീപ് തീപടര്‍ന്നയുടന്‍ തൊട്ടടുത്ത തോട്ടിലേക്ക് ചാടിയതിനാലാണ് വസ്ത്രത്തില്‍ ആളിപ്പടര്‍ന്ന തീയണയ്ക്കാനായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചീനിയ്ക്ക വീട്ടില്‍ സുരാജ് പൊള്ളലേല്‍ക്കാതെ രക്ഷപെട്ടു. പമ്പിലെ ജീവനക്കാരിയുടെ കൈയ്ക്കും പൊള്ളലേറ്റു. പുതുക്കാട് നിന്നു ഫയര്‍ഫോഴ്‌സെത്തിയാണു തീയണച്ചത്. പെട്രോള്‍ പകര്‍ന്നു നല്‍കുന്ന ഡിസ്‌പെന്‍സറിന്റെ രണ്ട് മീറ്റര്‍ മാത്രം അകലെയാണു ബൈക്കിനു തീപിടിച്ചത്.












Click it and Unblock the Notifications