നവകേരള യാത്രയ്ക്ക് ഫിറോസ് ചുട്ടിപ്പാറയും; വന്നതിന് പിന്നില്‍ മറ്റൊരു കാര്യം... 'ഗുണം കിട്ടണമല്ലോ'
കാസര്‍കോട്: പിണറായി വിജയന് സര്‍ക്കാരിന്റെ മന്ത്രിസഭ ഇന്നു മുതല്‍ ചലിക്കാന്‍ തുടങ്ങുകയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യാത്ര തുടങ്ങി കേരളത്തിലെ 140 മണ്ഡലങ്ങളും പിന്നിട്ട് അടുത്ത മാസം നവകേരള സദസ് സമാപിക്കും. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ നിരവധിയാണ്.
നവകേരള സദസ് എന്ന ആശയം വളരെ വ്യത്യസ്തമാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത് ധൂര്‍ത്ത് ആണെന്ന് മറ്റു ചിലര്‍ പറയുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ്സിന്റെ ആഡംബരവും ചര്‍ച്ചയായിട്ടുണ്ട്.

എന്തിനാണ് ഇങ്ങനെ ഒരു യാത്ര ഈ വേളയില്‍ സംഘടിപ്പിക്കുന്നത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അകന്നുവെന്ന് ബോധ്യപ്പെട്ടതാണ് കേരള യാത്രയ്ക്ക് മന്ത്രിസഭ തന്നെ ഇറങ്ങിത്തിരിക്കാന്‍ കാരണമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഉമ്മന്‍ ചാണ്ടി സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയെ വിമര്‍ശിച്ചവരാണ് പേര് മാറ്റി നടത്തുന്നതെന്ന വിമര്‍ശനവുമുണ്ട്.
പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ നവകേരള സദസ്സുമായി സഹകരിക്കുന്നില്ല. ഒരു മുന്നണിയുടെ ഭാഗമാകുമ്പോള്‍ ആ തീരുമാനങ്ങളോട് ചേര്‍ന്ന് നില്‍ക്കേണ്ടി വരുമെന്ന് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലുക്കുന്ന് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ബന്ധമുണ്ടെങ്കിലും യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, പരിപാടി കെങ്കേമമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സിപിഎമ്മും. ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരൊരു പരിപാടി എന്ന് സിപിഎം നേതാവ് എകെ ബാലന് അഭിപ്രായപ്പെട്ടു. പ്രതിപക്ഷം മാറി നില്‍ക്കേണ്ട ഗതികേടിയിലേക്ക് എത്തിയതാണ്. ക്യാബിനറ്റ് ബസ് ടെന്‍ഡര്‍ വച്ച് വിറ്റാല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിവില കിട്ടുമെന്നും ബാലന് പറയുന്നു.
അതേസമയം, നവകേരള സദസ്സിന്റെ യാത്ര തുടങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫിറോസ് ചുട്ടിപ്പാറയും എത്തിയിട്ടുണ്ട്. ഒരു പരിപാടി തുടങ്ങുമ്പോള്‍ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ടാകുമെന്ന് ഫിറോസ് പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു പരിപാടിയാണിത്. കേരളം മുഴുവന്‍ മന്ത്രിമാര്‍ പോകുമ്പോള്‍ ഗുണം കിട്ടണമല്ലോ എന്നും മന്ത്രിയോട് തന്റെ ചെറിയ ആവശ്യം ഉന്നയിക്കാനാണ് വന്നിരിക്കുന്നതെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.
ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നര മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മുഖ്യമന്ത്രിയാണ് നവകേരള സദസ് ഉദ്ഘാടനം ചെയ്യുക. നാളെയാണ് കാസര്‍കോട് മണ്ഡലത്തിലെ പ്രയാണം. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ നടക്കുന്ന നവകേരള സദസ്സിന് പിന്നില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications