മല്ലു ട്രാവലര്‍ നാട്ടിലേക്ക്; കോടതി തീരുമാനം വന്ന പിന്നാലെ... പോലീസ് ചോദ്യം ചെയ്യും
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന് നാട്ടിലേക്ക്. തന്റെ ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മാസത്തിന് ശേഷമാണ് മല്ലു ട്രാവലര്‍ നാട്ടിലെത്തുന്നത്. നേരത്തെ കാനഡയില്‍ പോയിരുന്ന ഷാക്കിര്‍ സുബ്ഹാന് ഇപ്പോള്‍ യുഎഇയിലാണുള്ളത്. ഇവിടെ നിന്ന് നാട്ടിലേക്ക് വരും.
ഷാക്കിര്‍ സുബ്ഹാന് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഷാക്കിര്‍ സുബ്ഹാന് നാട്ടിലേക്ക് തിരിക്കുന്നത്. നേരത്തെ ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഷാക്കിര്‍ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയത്.

കഴിഞ്ഞ മാസം 13നാണ് സൗദി അറേബ്യന്‍ യുവതി ഷാക്കിര്‍ സുബ്ഹാനെതിരെ ആരോപിക്കപ്പെട്ട സംഭവം നടന്നത്. അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. യുവതിക്കൊപ്പം മലയാളിയായ പുരുഷ സുഹൃത്തും ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഷാക്കിര്‍ സുബ്ഹാനെതിരെ പരാതി ഉന്നയിച്ചത്.
പരാതി വ്യാജമാണ് എന്നായിരുന്നു ഷാക്കിര്‍ സുബ്ഹാന്റെ പ്രതികരണം. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അവിടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ എന്താണ് നടന്നതെന്ന് വ്യക്തമാകുമല്ലോ എന്നും ഷാക്കിര്‍ സുബ്ഹാന് പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ റീച്ച് കൂട്ടാന്‍ വേണ്ടിയാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഷാക്കിര്‍ പറഞ്ഞു.
പരാതി നല്കിയ രണ്ടു പേരും തമ്മില്‍ തര്‍ക്കമുണ്ടെന്നും ഇരുവരും ഹോട്ടലില്‍ വച്ച് തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും ഷാക്കിര്‍ സുബ്ഹാന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. സൗദി യുവതിയുടെയും സുഹൃത്തിന്റെയും തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും ഷാക്കിര്‍ പറഞ്ഞു. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സൗദി വനിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതി രഹസ്യമൊഴിയും രേഖപ്പെടുത്തി.
ഇനി ഷാക്കിര്‍ സുബ്ഹാനെ ചോദ്യം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. പരാതി ഉയരുന്നതിന്റെ തൊട്ടുമുമ്പ് വിദേശത്തേക്ക് പോയതാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ നാട്ടില്‍ വരുമെന്നും ഷാക്കിര്‍ പറഞ്ഞു. അതിനിടെയാണ് വെള്ളിയാാഴ്ച ജാമ്യം ലഭിച്ചത്. നാട്ടിലേക്ക് വരുമെന്ന് ഷാക്കിര്‍ ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
നാട്ടിലെത്തിയാല്‍ പോലീസ് മുമ്പാകെ ഹാജരാകേണ്ടി വരും. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ റിമാന്റുണ്ടാകില്ല. സംസ്ഥാനം വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിയാല്‍ പിന്നീട് കോടതി ഇളവ് നല്കിയാല് മാത്രമേ മല്ലു ട്രാവലറിന് വിദേശയാത്ര സാധ്യമാകൂ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications