Get Updates
Get notified of breaking news, exclusive insights, and must-see stories!

'തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാൽ അഭിമാനവുമുള്ള ഏതൊരാളും പ്രതികരിക്കും'

 youtube

കൊച്ചി: ആലുവയില്‍വെച്ച് ഓട്ടോ ഡ്രൈവർമാർ ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബ് ചാനല്‍ അവതാരകയും ക്യാമറമാനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രതികരണം തേടുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ ഓട്ടോയില്‍ യാത്രചെയ്യാനെത്തിയതും പൊതുവഴിയില്‍ കൂടെ നടന്ന് പോകുന്നതുമായ പെണ്‍കുട്ടികളോട് അനാവശ്യ ചോദ്യം ചോദിക്കുന്ന പരാതിയെക്കുറിച്ച് അവതാരകയോട് തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് ഓട്ടോ ഡ്രൈവർമാർ വ്യക്തമാക്കുന്നത്.

ഈ സംഭവം പുറത്ത് വന്നതിന് പിന്നാലെ ഓട്ടോ ഡ്രൈവർമാരെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. അതേസമയം, തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാൽ, നാണവും മാനവും അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിക്കുമെന്നാണ് ഉസ്മാന്‍ ഹമീദ് കട്ടപ്പന എന്ന ഡിജിറ്റല്‍ ക്രിയേറ്റർ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഉത്തരം മെർക്കുറി വെള്ളത്തിൽ ഒഴിക്കുമ്പോള്‍

ഉത്തരം മെർക്കുറി വെള്ളത്തിൽ ഒഴിക്കുമ്പോള്‍

"ആണുങ്ങൾക്ക് വലിപ്പം കുറഞ്ഞതും, പെണ്ണുങ്ങൾക്ക് വലിപ്പമുള്ളതുമായ അവയവം ഏത്..?" അടുത്തു ഫേസ്‌ബുക്കിൽ കണ്ട ഒരു വിഡിയോയിൽ അവതാരക കോളേജ് പെണ്‍കുട്ടികളോട് ചോദിച്ച ചോദ്യമാണ്. പെണ്‍കുട്ടികൾ പലരും നാണിച്ചു പിന്മാറിയപ്പോ ചെവിയിലെ അസ്ഥി എന്നോ മറ്റോ ആണ് അവസാനം അവർ പറഞ്ഞ ഉത്തരം. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളോട് "അടിയിൽ കിടക്കുന്നതാണോ മുകളിൽ കിടക്കുന്നതാണോ രസം..?" എന്നു ചോദിക്കുക.. അവസാനം ഉത്തരം മെർക്കുറി വെള്ളത്തിൽ ഒഴിക്കുമ്പോഴുള്ള കാര്യമാണ് പറഞ്ഞതെന്ന് പറയും..

മാന്യതയില്ലാതെ തങ്ങളോട് പെരുമാറി

സ്വന്തം തന്തയെക്കാൾ പ്രായമുള്ള ആളുകളോട് "കയറുമ്പോൾ വലിപ്പമുള്ളതും ഇറങ്ങുമ്പോ ചെറുതാകുന്നതുമായ സാധനം ഏത്..?" എന്നു ചോദിക്കുക.. ബലൂണിൽ കാറ്റ് നിറയ്ക്കുന്നതാണ് താൻ ഉദ്ദേശിച്ചത് എന്നാവും അവസാനം പറയുക.. ഇമ്മാതിരി ഡബിൾ മീനിംഗും സഭ്യതയില്ലാത്തതുമായ ചോദ്യങ്ങളുമായി മൈക്കുംതൂക്കി ഇറങ്ങുന്ന ആഭാസന്മാരുടെയുടെയും ആഭാസകളുടെയും പരിഷ്കരിച്ച പേരാണ് ഇന്ന് യുട്യൂബർ എന്നത്.. ആലുവയിൽ ഇതുപോലെ ഇറങ്ങിയ ഒരെണ്ണത്തിനെ നാട്ടുകാർ ഓടിക്കുന്നത് കണ്ടു. മാന്യതയില്ലാതെ തങ്ങളോട് പെരുമാറി എന്നാണ് അത് ചാനലിൽ വന്ന് പരാതി പറയുന്നത്..

അവർ തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിലെ

അവർ തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിലെ

അവർ തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിലെ നാട്ടുകാരും ആ ഓടിക്കപ്പെട്ട മൊതലും തമ്മിലുള്ള സംഭാഷണം കേട്ടാൽ മനസിലാവും ആർക്കാണ് സംസ്കാരവും മാന്യതയും തൊട്ടു തീണ്ടിയിട്ടില്ലാത്തത് എന്ന്. വ്യൂവർഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്നത് ഓൺലൈനിൽ പതിവാണ്.. അതിലാർക്കും പരാതിയും ഉണ്ടാവില്ല.. അവരായി, അവരുടെ പാടായി.

ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാൽ

പക്ഷെ അത്തരം അഭ്യാസങ്ങളുമായി നാട്ടിലിറങ്ങിയാൽ, തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാൽ, നാണവും മാനവും അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിക്കും. അതില്ലാതെ ആയാൽ നാളെ വീട്ടിൽ വന്നു എന്തെങ്കിലും തൊലിഞ്ഞ ഉത്തരവുമായി നമ്മുടെ ആണ്മക്കളോടും ചോദിക്കും "അമ്മയുടെ കൂടെ കിടക്കുന്നതാണോ, പെങ്ങളുടെ കൂടെ കിടക്കുന്നതാണോ സുഖം..?" എന്ന്..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+