ചെകുത്താന് മോഹൻലാൽ ഫാൻസിന്റെ മർദ്ദനം, കഴുത്തിനും താടിയെല്ലിനും പരിക്ക്, 5 പേർക്കെതിരെ കേസ്

കൊച്ചി: ചെകുത്താന്‍ എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിന് മര്‍ദ്ദനം. കൊച്ചി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. നടന്‍ മോഹന്‍ലാലിനേയും മോഹന്‍ലാല്‍ ഫാന്‍സിനേയും അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ഒരു സംഘം അജു അലക്‌സിനെ മര്‍ദ്ദിച്ചത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

അജു അലക്‌സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 5 പേര്‍ക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ അജു അലക്‌സിന്റെ കഴുത്തിനും താടിയെല്ലിനും പരിക്കേറ്റുവെന്നാണ് വിവരം. ദൃശ്യം 3 സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനേയും ആരാധകരേയും വിമര്‍ശിക്കുന്ന വീഡിയോ ആണ് ആക്രമണത്തിന് കാരണമെന്നാണ് അജു അലക്‌സിന്റെ പരാതിയില്‍ പറയുന്നത്.

Chekuthan

വ്യാഴാഴ്ച രാത്രിയാണ് സംഭവം. അജു അലക്‌സ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇടപ്പള്ളിയിലെ ഒരു തട്ടുകടയില്‍ എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ അവിടേക്ക് കാറില്‍ എത്തിയ അഞ്ചംഗ സംഘം നീ ചെകുത്താന്‍ അല്ലേടാ എന്ന് ചോദിച്ച് ഞങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണ് എന്ന് പറഞ്ഞായിരുന്നു ആക്രമണം എന്ന് അജു അലക്‌സിന്റെ പരാതിയില്‍ പറയുന്നു.

പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെന്നും ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഈ സംഘം വീണ്ടുമെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. പ്രതികള്‍ എത്തിയ വാഹനത്തിന്റെ നമ്പറടക്കം അജു അലക്‌സ് പോലീസിന് കൈമാറിയതിന് പിന്നാലെയാണ് 5 പേരെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. സിനിമ അടക്കമുളള വിഷയങ്ങളില്‍ നേരത്തെയും വീഡിയോകളുടെ പേരില്‍ വിവാദത്തിലായിട്ടുളള വ്യക്തിയാണ് അജു അലക്‌സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+