Get Updates
Get notified of breaking news, exclusive insights, and must-see stories!

'പല്ല് പൊങ്ങിയിട്ടാണല്ലോ? കമ്പിയിട്ട് കൂടെ എന്നൊക്കെ ചോദിച്ചിരുന്നു'; കെഎല്‍ ബ്രോ ബിജു പറയുന്നു

യൂട്യൂബ് ചാനലുകള്‍ ഇന്നൊരു പ്രധാന വരുമാന മാര്‍ഗമാണ്. മലയാളത്തില്‍ തവണ ലക്ഷക്കണക്കിന് യൂട്യൂബ് ചാനലുകളാണ് ഉള്ളത്. അതില്‍ തന്നെ ജനപ്രിയ യൂട്യൂബ് ചാനല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് കെ എല്‍ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനല്‍. ബിജു എന്ന യുവാവും ഭാര്യയും മകനും അമ്മയും സഹോദരിയുടെ മകളും ആണ് ഈ യൂട്യൂബ് ചാനലിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നത്.

കൊറോണ കാലത്താണ് ബിജു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മറ്റെല്ലാവരേയും പോലെ ടിക്ക് ടോക്കിലൂടെ തന്നെയായിരുന്നു ഇവരുടേയും തുടക്കം. പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമായതിനാല്‍ തന്നെ അധികം നെഗറ്റീവ് കമന്റ്‌സൊന്നും വരാറില്ല എന്നാണ് ഇവര്‍ പറയുന്നത്. എങ്കിലും വിഷമിപ്പിച്ച വളരെ ചുരുക്കം നെഗറ്റീവ് കമന്റ്‌സുകളും ഉണ്ടായിട്ടുണ്ട് എന്നും ബിജു പറയുന്നു. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

KL Bro Biju Rithvik

'ചില ആളുകളൊക്കെ ഞങ്ങളുടെ കൂടെയുള്ളവര്‍ തന്നെ പറയാറുണ്ട്, പല്ല് പൊങ്ങിയിട്ടുണ്ട്, കമ്പിയിടണം എന്നൊക്കെ. അതൊക്കെ കാണുമ്പോള്‍ വിഷമം വരും. പിന്നെ നമുക്ക് സ്ഥിരമായി കമന്റിടുന്നവരെ എല്ലാം അറിയാം. നമ്മുടെ കുടുംബത്തിലുള്ളവരെ പോലെ ആണ് എല്ലാവരും. അതുകൊണ്ട് നെഗറ്റീവ് കമന്റ് മാത്രം ഇടാന്‍ വരുന്നവരെ അറിയാം. എന്നാലും വളരെ കുറച്ച് നെഗറ്റീവ് കമന്റ് മാത്രമെ ഉണ്ടാകാറുള്ളൂ,' ബിജു പറഞ്ഞു.

നെഗറ്റീവ് കമന്റ് വന്നാലും അധികം മൈന്‍ഡ് ചെയ്യാറില്ല എന്നും ചാനല്‍ ആദ്യം തുടങ്ങിയ സമയത്തൊക്കെ വന്ന ചില കമന്റുകള്‍ എന്നാല്‍ വിഷമിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അന്ന് നമുക്കും ഒന്നും അറിയില്ലായിരുന്നു. നമ്മള്‍ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ലായിരുന്നു. ഭയങ്കര ബോറാണ് എന്നൊക്കെ കമന്റ് വന്നിരുന്നു, ബിജു പറയുന്നു.

'നമ്മള്‍ ഒരു പുളിങ്കറിയുണ്ടാക്കുന്ന വീഡിയോ ചെയ്തിരുന്നു. നല്ല മഴയുള്ള സമയത്ത് അമ്മ ചേമ്പൊക്കെ കൊത്തുന്നതൊക്കെ കാണിച്ചിട്ടുള്ള ഒരു വീഡിയോ. അതിനൊക്കെ ചിലര്‍ വന്ന് നെഗറ്റീവ് കമന്റ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അതൊക്കെ കണ്ടിട്ട് ഗള്‍ഫില്‍ നിന്നുള്ളവര്‍ക്കൊക്കെ ഭയങ്കരമായിട്ട് ഇഷ്ടമായിരുന്നു. എന്റെ അമ്മയും ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ട് കുറെ പേര് കമന്റ് ചെയ്തിരുന്നു,' ബിജു പറഞ്ഞു.

അപ്പോള്‍ അത്രയും ആള്‍ക്കാര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ചെറിയ വിഭാഗം ആള്‍ക്കാര്‍ എന്തെങ്കിലും പറയുന്നത് നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ട എന്ന് വെച്ചു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണ് ഇത്. കേരളത്തിലെ ആദ്യ ഒരു മില്യണ്‍ യൂട്യൂബ് ചാനലായ കെ എല്‍ ബ്രോ ബിജു ഋതിക് അടുത്തിടെയാണ്.

അമ്പത് മില്യണ്‍ (5.35 കോടി) സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന ഏക യൂട്യൂബ് ചാനലാണ് ഇത്. മാത്രമല്ല ഇതിനോടുള്ള ആദരസൂചകമായി യൂട്യൂബ് അധികൃതര്‍ ആണ് ഏറ്റവും കൂടുതല്‍ വിലമതിപ്പിള്ള രണ്ടാമത്തെ യൂട്യൂബ് പ്ലേ ബട്ടണ്‍ ഇവര്‍ക്ക് സമ്മാനിച്ചിരുന്നു. യൂട്യൂബ് ചാനലുകളെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം നോക്കി ഓരോ ബട്ടണ്‍ നല്‍കാറുണ്ട്.

ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആകുമ്പോള്‍ സില്‍വര്‍ ബട്ടണ്‍, ഒരു മില്യണ്‍ സബ്‌സ്‌ക്രൈഴേസ് ആകുമ്പോള്‍ ഗോള്‍ഡന്‍ ബട്ടണ്‍ എന്നിവയാണ് ലഭിക്കുക. പത്ത് മില്യണ്‍ ആകുമ്പോള്‍ ഡയമണ്ട് പ്ലേ ബട്ടണും ലഭിക്കും. ഇപ്പോള്‍ ബിജുവിനും കുടുംബത്തിനും ലഭിച്ചിരിക്കുന്നത് അമ്പത് മില്യണിന്റെ കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡ് അഥവാ റൂബി ക്രിയേറ്റര്‍ അവാര്‍ഡ് ആണ്. 100 മില്യണ്‍ ആയാല്‍ റെഡ് ഡയമണ്ട് ക്രിയേറ്റര്‍ അവാര്‍ഡും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+