ഒടുവിൽ 'മണവാളന്' പിടിവീണു; ഒളിവിലായിരുന്ന യൂട്യൂബർ ഷഹീൻ ഷായെ പോലീസ് പിടികൂടി
തൃശൂർ: യൂട്യൂബർ മണവാളൻ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഷഹിൻ ഷാ പോലീസ് കസ്റ്റഡിയിൽ. കേരള വർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാർ ഇടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് ഷഹീൻ ഷാ പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 19 ന് ആയിരുന്നു സംഭവം. മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെയാണ് ഷഹീൻ ഷാ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഈ സംഭവത്തിന് പിന്നാലെ ഷഹീൻ ഒളിവിലായിരുന്നു. ഷഹീൻ ഷായ്ക്കെതിരെ തൃശൂർ വെസ്റ്റ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. തൃശൂർ എരനല്ലൂർ സ്വദേശിയാണ് ഷഹീൻ ഷാ. കേരള വർമ കോളേജിന് സമീപത്ത് വെച്ച് ഉണ്ടായ മദ്യപാന തർക്കത്തിലാണ് ഷഹീൻ ഷാ വിദ്യാർത്ഥികളെ പിന്തുടർന്ന് എത്തി അപായപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പറയുന്നത്.

ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ച ശേഷം കാറിൽ വരികയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാർത്ഥികളുമായി വാക്ക് തർക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രിമിച്ച വിദ്യാർത്ഥികളെ ഷഹീൻ ഷായും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. ഷഹീൻ ഷായാണ് കാർ ഓടിച്ചത്.
കാർ കൊണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംബവത്തിൽ പോലീസ് കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയി. കഴിഞ്ഞ മാസം 24 ന് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. യൂട്യൂബിൽ മണിവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിന് 15 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്.












Click it and Unblock the Notifications