• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലകാലത്തെ അഴിഞ്ഞാട്ടം കണ്ടതല്ലേ, അന്ന് മുന്നിൽ നിന്നത് സംഘപരിവാറും മുസ്ലീം ലീഗും;എംഎ ബേബി

തിരുവനന്തപുരം; യൂട്യൂബ് വിഡിയോ സൃഷ്ടിച്ച വിജയ് പി നായർ കേരള സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ലെന്ന് എംഎ ബേബി. പൊതുകക്കൂസുകളുടെ ചുവരിൽ അശ്ലീലം എഴുതി വയ്ക്കുന്ന മാനസികനിലയുമായി നടക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. സാമൂഹ്യമാധ്യമങ്ങൾ നാട്ടുനടപ്പായതോടെ മുരത്ത പുരുഷാധിപത്യബോധമുള്ള ഇവരെല്ലാം അവിടേക്കു കുടിയേറി. കേരളത്തിലെ സമൂഹത്തിൽ ഏതെങ്കിലും നിലയ്ക്ക് സ്വതന്ത്രരായി പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഇവരുടെ മുഖ്യലക്ഷ്യമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

നിരന്തരമായി ഉണ്ടാവുന്നു

നിരന്തരമായി ഉണ്ടാവുന്നു

ഒരു യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീകളെ നീചമായി അപമാനിച്ച സംഭവം കേരള സമൂഹത്തെക്കുറിച്ചുള്ള മൌലികമായ ചില പുനരാലോചനകൾക്കു കൂടെ അവസരമാകണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ നില മെച്ചപ്പെട്ടതാണെന്ന് നമ്മൾ എന്നും അഭിമാനിച്ചിരുന്നു. ചരിത്രപരമായ കാരണങ്ങളാലും കേരളത്തിലെ തൊഴിലാളി- പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തിനാലും സ്ത്രീകൾ കൂടുതൽ സാമൂഹ്യ മികവ് ഉള്ളവരാണ്. പക്ഷേ, ഈ സങ്കല്പത്തെത്തന്നെ ചോദ്യം ചെയ്യുന്ന പല സംഭവങ്ങളും നിരന്തരമായി ഉണ്ടാവുന്നു.

പുരുഷൻമാരുടെ ആക്രമണം ഉറപ്പ്

പുരുഷൻമാരുടെ ആക്രമണം ഉറപ്പ്

ഈ യൂട്യൂബ് വിഡിയോ സൃഷ്ടിച്ച വിജയ് പി നായർ കേരള സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. പൊതുകക്കൂസുകളുടെ ചുവരിൽ അശ്ലീലം എഴുതി വയ്ക്കുന്ന മാനസികനിലയുമായി നടക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. സാമൂഹ്യമാധ്യമങ്ങൾ നാട്ടുനടപ്പായതോടെ മുരത്ത പുരുഷാധിപത്യബോധമുള്ള ഇവരെല്ലാം അവിടേക്കു കുടിയേറി. കേരളത്തിലെ സമൂഹത്തിൽ ഏതെങ്കിലും നിലയ്ക്ക് സ്വതന്ത്രരായി പ്രവർത്തിക്കുന്ന സ്ത്രീകളാണ് ഇവരുടെ മുഖ്യലക്ഷ്യം. എഴുത്തുകാർ, കലാകാർ, ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർ, എല്ലാ രാഷ്ട്രീയ പാർടികളിലെയും വനിതാ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ, അധ്യാപകർ അങ്ങനെ ഏതു രംഗത്തായാലും മലീമസമായ മനസ്സുള്ള ഈ പുരുഷന്മാരുടെ ആക്രമണം ഉറപ്പ്.

 അപമാനിച്ച് തോൽപിക്കാൻ ശ്രമിക്കും

അപമാനിച്ച് തോൽപിക്കാൻ ശ്രമിക്കും

പ്രശസ്തരുടെ കാര്യത്തിൽ മാത്രമല്ല, ഓരോ നഗരത്തിലും ഗ്രാമത്തിലും അവിടവിടത്തെ സ്ത്രീകളെ ആക്രമിക്കാൻ വെമ്പുന്ന പുരുഷാധിപത്യക്കാർ സജീവം. വന്ദ്യവയോധികയും സർവാദരണീയയുമായ സുഗതകുമാരി ടീച്ചർ ആയാലും എത്ര സാധാരണക്കാരിയായാലും ഇവർ അപമാനിച്ചു തോല്പിക്കാൻ ശ്രമിക്കും.

ബലാത്സംഗം ഒരു ശാരീരിക അക്രമം എന്നതിലുപരി സ്ത്രീകളെ വരുതിയിൽ നിറുത്താനുള്ള ഒരു പ്രത്യയശാസ്ത്ര ഉപകരണമാണെന്നു ഫെമിനിസ്റ്റ് ചിന്തകർ പണ്ടേ സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രത്യയശാസ്ത്ര ഉപകരണമാണ് ഇത്തരം അപമാനിക്കലും.

വർഗീയ വാദികളാണ്

വർഗീയ വാദികളാണ്

സ്ത്രീകൾക്ക് സമൂഹജീവിതത്തിൽ മുന്നോട്ടു പോകണമെങ്കിൽ ഈ അപമാനിക്കലിൻറെ പ്രത്യയശാസ്ത്രത്തെ നേർക്കുനേർ ഏറ്റുമുട്ടി തോല്പിക്കുക തന്നെ ചെയ്യണം.

ഈ പ്രശ്നത്തിൻറെ ഗുരുതരാവസ്ഥയിലേക്ക് കേരള സമൂഹത്തിൻറെ ശ്രദ്ധ ബലമായി ആകർഷിക്കുകയാണ് മലയാള സിനിമയ്ക്ക് വിലപ്പെട്ട സംഭാവന ചെയ്ത പൊതുപ്രവർത്തകയായ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ്തത്. ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ധീരമായ ഈ മുൻകൈയെ ഞാൻ അഭിനന്ദിക്കുന്നു.

സാമൂഹ്യമാധ്യമങ്ങളിൽ ഇങ്ങനെ സ്ത്രീകളെ അപമാനിക്കാൻ മുന്നിട്ടിറങ്ങുന്നവരിൽ കൂടുതലും വർഗീയവാദികളാണ്.

ശബരിമല സമയത്തെ അഴിഞ്ഞാട്ടം

ശബരിമല സമയത്തെ അഴിഞ്ഞാട്ടം

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധി വന്നപ്പോൾ അവരുടെ അഴിഞ്ഞാട്ടം നമ്മൾ കണ്ടതാണ്. കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട ഒരു സ്ത്രീയേയും ഇവർ വെറുതെ വിട്ടില്ല. സംഘപരിവാറുകാർ ആണ് ഈ ആക്രമണത്തിനു മുന്നിൽ നിന്നത്, കൂട്ടിന് മുസ്ലിം ലീഗുകാരടക്കമുള്ള മറ്റു വർഗീയവാദികളും. അവരുടെ പിന്തിരിപ്പത്തരവും ഈ സ്ത്രീവിരുദ്ധതയും സ്വാഭാവികമായും ചേർന്നു പോകും. പക്ഷേ, സജീവ കോൺഗ്രസുകാരും കോൺഗ്രസ് നേതാക്കൾ പോലും, വിരളമായെങ്കിലും ഇടതുപക്ഷത്തോട് അനുഭാവം കാട്ടുന്നവരും സ്ത്രീകളെ അപമാനിക്കാൻ തയ്യാറായി. സ്ത്രീകളുടെ അവകാശത്തിനു വേണ്ടി നില്ക്കാത്തവർക്ക് ഇടതുപക്ഷം എന്ന് അവകാശപ്പെടാൻ ഒരു അവകാശവും ഇല്ല എന്ന് അവരെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

cmsvideo
  KK shailaja teacher against vijay p nair | Oneindia Malayalam
  നിയമപരവും രാഷ്ട്രീയവുമായ നടപടികൾ

  നിയമപരവും രാഷ്ട്രീയവുമായ നടപടികൾ

  ഇടതുപക്ഷമാകുന്നതിൻറെ ഒന്നാംപടിയാണ് എല്ലാ മനുഷ്യരുടെയും തുല്യതയ്ക്കായി നിലകൊള്ളുക എന്നത്.

  കേരളസമൂഹത്തിൻറെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ജീവിതത്തെ അമർത്തി വയ്ക്കുന്ന ഈ സൈബർ അക്രമത്തിനെതിരെ നിയമപരവും രാഷ്ട്രീയവുമായ നടപടികൾ എടുക്കണം. അതോടൊപ്പം, ഇടുങ്ങിയ സ്വഭാവത്തിലുള്ള കക്ഷി രാഷ്ട്രീയത്തിനും പലതരം വിഭാഗീയതകൾക്കും ഉപരിയായിനമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ തുല്യതാ പ്രസ്ഥാനം ഉണ്ടാവേണ്ടതുണ്ട്. അതിൽ മാദ്ധ്യമങ്ങൾക്കും ഒരുപങ്കുവഹിക്കാനുണ്ട്. ഇക്കിളി ചർച്ചകളും ഉപരിപ്ളവ വിവാദങ്ങളുമായി ഇത് ഒതുങ്ങുകയും ഒടുങ്ങുകയും ചെയ്തുകൂടാ.

  പാലാരിവട്ടം പാലത്തിലെ പൂജ: 'എസ്റ്റിമേറ്റിലില്ല, പൂജ സർക്കാർ ചിലവിലുമല്ല', ജി സുധാകരന്റെ മറുപടി

  ശോഭാ സുരേന്ദ്രന് എന്തുപറ്റി? തിരിച്ചെത്തണമെന്ന് ബിജെപി നേതൃത്വം, എങ്ങോട്ടുമില്ലെന്ന് മറുപടി

  വിജയ് പി നായരുടെ യൂട്യൂബ് ചാനല്‍ പൂട്ടി; സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ നീക്കം ചെയ്തു

  English summary
  youtuber vijay p nair issue; MA baby supports bhagyalakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X