'1 കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യുട്യൂബര്‍ പറയും,ഗൂഢസംഘം പ്രവർത്തിക്കുന്നു'; ഗണേഷ് കുമാർ
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: യുട്യൂബിലെ സിനിമാ നിരൂപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം എൽ എ ഗണേഷ് കുമാർ.
ചില സിനിമകളിലെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യുട്യൂബര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയെയും മോശമെന്ന് ഇവര്‍ വിമര്‍ശിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റി ഇവരെക്കൊണ്ടാണ് അനുകൂലമായ അഭിപ്രായം പറയിക്കുകയാണ് . ഗൂഢസംഘങ്ങൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ വിഷയം ഉന്നയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം. ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥ ഉണ്ടെന്നും ഗണേഷ് കുമാർ വിമർഷിച്ചു. ഏതെങ്കിലും പക്ഷത്തിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരെയല്ല തന്റെ വിമര്‍ശനമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കലാകാരനെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും യുഎഇ സര്‍ക്കാര്‍ തനിക്ക് സ്‌നേഹത്തോടെ നല്‍കിയ അംഗീകാരമായിട്ടാണ് ഗോൾഡൻ വിസയെ കാണുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. ബിസിനസുകാര്‍ക്കും വിവിധ മേഖലകളില്‍ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാര്‍ക്കുമെല്ലാം ഗോള്‍ഡന്‍ വിസ നല്‍കുന്നത് ഇവിടുത്തെ സര്‍ക്കാരിന്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതല്‍ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകര്‍ഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിതെന്നും ഗണേഷ് കുമാർ പറഞ്ഞു.












Click it and Unblock the Notifications