Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയുടെ 700 കോടി എംഎ യൂസഫലി നൽകുമെന്ന് പ്രചാരണം.. നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പ്

Recommended Video

cmsvideo
    വൻ പ്രചാരണം..സത്യാവസ്ഥ ഇങ്ങനെയാണ്

    ദുബായ്: കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചുവെന്ന് പറയപ്പെടുന്ന 700 കോടിയെ ചുറ്റിപ്പറ്റിയാണ് നിലവില്‍ സംസ്ഥാനത്തെ ചര്‍ച്ചകള്‍ മുഴുവന്‍. 700 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത്തരമൊരു ഔദ്യോഗിക തീരുമാനം ഇല്ലെന്നാണ് യുഎഇ അംബാസിഡര്‍ പറയുന്നത്.

    പിന്നെ ഈ 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നുവെന്നതാണ് ചോദ്യം. ഔദ്യോഗിക വാഗ്ദാനം ഇല്ലെങ്കില്‍ പിന്നെ ഏത് സഹായമാണ് കേന്ദ്രം നിരസിച്ചത് എന്ന ചോദ്യവും ഉയരുന്നു. അതിനിടെ എംഎ യൂസഫലി ആ 700 കോടി കേരളത്തിലെത്തിക്കുമെന്നും പ്രചാരണം നടക്കുന്നുണ്ട്. സത്യാവസ്ഥ എന്താണെന്ന് നോക്കാം.

    പിണറായി പറഞ്ഞ 700 കോടി

    പിണറായി പറഞ്ഞ 700 കോടി

    യുഎഇ ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് സഹായ വാഗ്ദാനം നടത്തിയെന്നും കേരളത്തിന് 700 കോടി സഹായമായി നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തെ സഹായിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നന്മ വ്യാപകമായി അഭിനന്ദിക്കപ്പെടുകയും ചെയ്തു.

    ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

    ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

    ആവശ്യപ്പെട്ട കേന്ദ്ര ഫണ്ട് ലഭിച്ചില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ് യുഇഎ സഹായവാഗ്ദാനം വന്നതെന്നത് ബിജെപിക്ക് വലിയ ക്ഷീണവുമായി. എന്നാല്‍ കേരളത്തിന് 700 കോടി നല്‍കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്ന് യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞു.

    ലുലു ഗ്രൂപ്പ് നൽകുമോ

    ലുലു ഗ്രൂപ്പ് നൽകുമോ

    ഔദ്യോഗികമായി തീരുമാനിച്ചില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി പറഞ്ഞതും കേന്ദ്രം നിരസിച്ചതുമായ സഹായം എന്താണ് എന്ന ചോദ്യവും ഉയരുന്നു. അതിനിടെ കേന്ദ്രം വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കുന്നില്ല എങ്കില്‍ യുഎഇ വാഗ്ദാനം ചെയ്ത 700 കോടി ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലി നല്‍കുമെന്ന് വാര്‍ത്ത പരന്നു.

    പ്രചാരണം അടിസ്ഥാനരഹിതം

    പ്രചാരണം അടിസ്ഥാനരഹിതം

    ലുലു ഗ്രൂപ്പിന് സോഷ്യല്‍ മീഡിയയില്‍ അഭിന്ദനം പടരും മുന്‍പേ വിശദീകരണവുമായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. ലുലു ഗ്രൂപ്പ് 700 കോടി കേരളത്തിലേക്ക് എത്തിക്കും എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി പ്രതികരിച്ചിരിക്കുന്നത്.

    നടപടിയെടുക്കും

    നടപടിയെടുക്കും

    ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇതോടെ യുഎഇ സഹായം കേരളത്തിന് ലഭിക്കുമോ എന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

    7 കോടിയോളം രൂപ സംഭാവന

    7 കോടിയോളം രൂപ സംഭാവന

    ലുലു ഗ്രൂപ്പ് കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിന് വേണ്ടി ഇതിനോടകം തന്നെ 7 കോടിയോളം രൂപ സംഭാവന ചെയ്തു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയാണ് കൈമാറിയത്. ഇത് കൂടെ മനോരമയുടെ കൂടെയുണ്ട് നാട് എന്ന പദ്ധതിയിലേക്കും ലുലു ഗ്രൂപ്പ് സംഭാവന ചെയ്തിരുന്നു.

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം

    നിങ്ങൾക്കും കേരളത്തെ സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF

    Account number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08


    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+