കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളെ കൈവിടാതെ യൂസഫലി, ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായം

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസിനെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായ ഹസ്തവുമായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫലി രംഗത്ത്. യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കാണ് യൂസഫലി ആശ്വാസമായത്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് റാസ് അല്‍ ഖൈമ, ഉമ്മൂല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയെഷനുകള്‍, കെഎംസിസി ഷാര്‍ജ, ഇന്ത്യന്‍ കള്‍ച്ചറല്‍, ഫൗണ്ടേഷന്‍ , യുഎഇ, എന്നിവരടക്കമുള്ളവര്‍ക്കാണ് യൂസഫലി ധനസഹായം നല്‍കിയത്.

Ma Yusuf Ali

നേരത്തെയും സഹായഹസ്തവുമായി യൂസഫലി രംഗത്തെത്തിയിരുന്നു. ദുബായ് കെഎംസിസി, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്‍കാസ് ദുബായ്, മുതലായവര്‍ക്ക് യുസഫലി സഹായം നല്‍കിയിരുന്നു. ബഹ്‌റൈന്‍, സൗദി അറേബ്യ, എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കൊവിഡ് ദുരിതാശ്വാസ സഹായം യൂസഫലി ഇതിനോടകം നല്‍കിയിട്ടുണ്ട്.

കോവിഡ് മരണം 160 പിന്നിട്ടത്തോടെ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. മരണ സംഖ്യയോടൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഞായറാഴ്ച വരെ 167 മരണമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍വരെ നീട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ അഞ്ചുപേര്‍ കൂടി മരണപ്പെട്ടതോടെ സൗദിയില്‍ കോവിഡ് മരണം 97 ആയി. യുഎഇയിലെ മരണ സംഖ്യ നാല്‍പ്പത് കടന്നു.

ഇന്നലെ മാത്രം നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.യുഎഇയിലെ നിയന്ത്രണങ്ങള്‍ റംസാന്‍ മാസത്തിലും തുടര്‍ന്നേക്കും. രോഗവ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തില്‍ റംസാന്‍ മാസത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി യുഎഇ ഫത്വ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നോമ്പ് എടുക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന ദിവസങ്ങളില്‍ നോമ്പെടുക്കണോ വേണ്ടയോ എന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തികള്‍ക്കായിരിക്കും. റംസാന്‍ മാസത്തിലെ പ്രധാന നമസ്‌കാരമായ തറാവീഹ് താമസ സ്ഥലത്ത് വെച്ച് തന്നെ നിര്‍വ്വിക്കണമെന്നും കൗണ്‍സില്‍ അറിയിച്ചു.

English summary
Yusufali With The Assistance Of The Expatriates During The Corona Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X