കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘സഹപ്രവര്‍ത്തകന്റെ കൊടല്‍മാല കുത്തി പുറത്തെടുത്തു,നാറും മുന്നേ പിരിച്ചുവിടണം';വിമർശിച്ച് യുവമോർച്ച നേതാവ്

Google Oneindia Malayalam News

തൃശ്ശൂർ; കൊടകര കുഴൽപണ കേസിൽ ആരോപണ വിധേയരായ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഒബിസി മോർച്ച നേതാവ്. സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് പ്രവർത്തകർ ഏറ്റുമുട്ടുകയും ഇതിൽ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിഷി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർട്ടിയിലേക്കും നോക്കണമെന്നും എത്രയും വേഗം ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണമെന്നും റിഷി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

Recommended Video

cmsvideo
Yuva morcha leader slams BJP leadership over kodakara case

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

 കൊടകര കുഴൽപ്പണ കേസ്

കൊടകര കുഴൽപ്പണ കേസ്

രണ്ടാം നരേന്ദ്രമോദി സർക്കാർ അതിന്റെ രണ്ടാം വർഷം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് മഹാമാരി പടരുമ്പോൾ ആഘോഷങ്ങളിൽ ഏർപ്പെടാതെ സേവനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്ന ദേശീയ നേതൃത്വത്തിന്റെ ആഹ്വനം ശിരസ്സാ വഹിച്ചു കൊണ്ട് തൃശൂർ ബിജെപി പ്രവർത്തകർ മാതൃകാ പരമായി ഒരു സഹപ്രവർത്തകനെ കുത്തി അദ്ദേഹത്തിന്റെ കൊടല് മാല പുറത്തെടുത്തിരിക്കുകയാണ്. ഈ പുണ്യ പ്രവർത്തിക്ക് തൃശൂർ ബിജെപിയിലെ പുണ്യാത്മാക്കളായ പ്രവർത്തകരെ പ്രേരിപ്പിച്ചത് മറ്റൊരു പുണ്യ പ്രവൃത്തിയായ കൊടകര കുഴൽപണ തട്ടിപ്പിനെ ചോദ്യം ചെയ്തതാണത്രേ!

 കുത്തിക്കൊല്ലാൻ

കുത്തിക്കൊല്ലാൻ

രാജ്യം ഭരിക്കുന്ന പാർട്ടിയെ നാണം കെടുത്തി കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതും പോരാതെ 'സേവാ ഹി സംഘടൻ ' ആഹ്വാന ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊല്ലാൻ തീരുമാനിക്കുകയും ചെയ്ത ഈ മഹാത്മാക്കളെ സംരക്ഷിക്കുകയാണ് തൃശൂർ ജില്ലാ നേതൃത്വം.

 ബിജെപി ഇനിയും തിരിച്ചറിയേണ്ടത് !

ബിജെപി ഇനിയും തിരിച്ചറിയേണ്ടത് !

അമ്മയെ തല്ലിയാലും രണ്ടുണ്ട് അഭിപ്രായം എന്ന് പറഞ്ഞപോലെ കുഴൽപ്പണതട്ടിപ്പിനും അക്രമത്തിനും ഉണ്ട് ഗ്രൂപ്പ് തിരിഞ്ഞു പോരാട്ടം. പാർട്ടി പൂജ്യമായതിൽ അയല്പക്കത്തേക്ക് നോക്കേണ്ട കാര്യമില്ല എന്നതാണ് ബിജെപി ഇനിയും തിരിച്ചറിയേണ്ടത് !

 ബിജെപി ജില്ലാ നേതൃത്വം

ബിജെപി ജില്ലാ നേതൃത്വം

കള്ളക്കടത്തിനും തീവ്രവാദത്തിനും കൊലപാതക രാഷ്ട്രീയത്തിനും സിപിഎമ്മിനെ അലാറം വച്ച് തെറിവിളിക്കുമ്പോൾ സ്വന്തം പാർട്ടിയിലേക്കും നോക്കണം! ഈ കൊടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള താല്പര്യം കൊണ്ടും രാജ്യസ്നേഹം കൊണ്ടും ഇന്നും ഈ പാർട്ടിയെ നെഞ്ചിലേറ്റിയ പ്രവർത്തകരെയും അനുഭാവികളെയും വെറുപ്പിക്കുകയാണ് ബിജെപി ജില്ല നേതൃത്വം.

 പിരിച്ച് വിടണം

പിരിച്ച് വിടണം

ബിജെപിയ്ക്ക് അപമാനമായ, ഭാരമായി മാറിയ utter waste ആയ ബിജെപി ജില്ല നേതൃത്വത്തെ കൂടുതൽ നാറുന്നതിന് മുന്നേ എത്രയുംവേഗം പിരിച്ചു വിടണമെന്നാണ് തൃശൂർ ജില്ലയിലെ ഓരോ പ്രവർത്തകന്റെയും ആവശ്യം !

 അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല;ലക്ഷദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജിവെച്ചു</a><a class=" title=" അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല;ലക്ഷദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജിവെച്ചു" /> അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല;ലക്ഷദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജിവെച്ചു

ഫസ്റ്റ് ബെൽ 2.0; സംസ്ഥാനത്ത് ഇന്ന് അധ്യായന വർഷത്തിന് തുടക്കമാകും, ട്രയൽ ക്ലാസുകളുടെ ടൈംടേബിൾ ഇങ്ങനെ...ഫസ്റ്റ് ബെൽ 2.0; സംസ്ഥാനത്ത് ഇന്ന് അധ്യായന വർഷത്തിന് തുടക്കമാകും, ട്രയൽ ക്ലാസുകളുടെ ടൈംടേബിൾ ഇങ്ങനെ...

 'തോറ്റിട്ട് ആരെങ്കിലും ബിജെപിയിൽ ചേർന്നോ?ഏതാനും പേരെ വെടിവെച്ചിട്ടെന്ത്കാര്യം, തലമുറമാറ്റത്തിലെ മണ്ടത്തരം' 'തോറ്റിട്ട് ആരെങ്കിലും ബിജെപിയിൽ ചേർന്നോ?ഏതാനും പേരെ വെടിവെച്ചിട്ടെന്ത്കാര്യം, തലമുറമാറ്റത്തിലെ മണ്ടത്തരം'

English summary
yuva moracha leader slams bjp leadership over kodakara case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X