Get Updates
Get notified of breaking news, exclusive insights, and must-see stories!

അവഗണനയും അവഹേളനവും സഹിച്ച് നിൽക്കണ്ട; ബിജെപിയിൽ ചേരൂ.. ചെന്നിത്തലയോട് യുവ മോർച്ച നേതാവ്

തിരുവനന്തപുരം; പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ മാറ്റിയ നടപടിയ്ക്ക് പിന്നാലെ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ച് യുവമോർച്ച നേതാവ്.
ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണമെന്നും. നാണമുണ്ടങ്കിൽ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകണമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഗണേഷിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ramesh chennithala

വി.ഡി . സതീശൻ പ്രതിപക്ഷ നേതാവായ തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്.കേരളത്തിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി എം പി യായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോൺഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി.

ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയെ മാറ്റിനിർത്തുന്നത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി നയിച്ചെന്ന് പറയുന്ന കോൺഗ്രസുകാരുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ UDF തോറ്റത് കൊണ്ട് അതൊന്നും ചർച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്തപ്പെട്ടിരിക്കുന്നു.

ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടങ്കിൽ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് BJPയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക UDFനോ സതീശനോ സുധാകരനോ അല്ല ബി.ജെ.പിക്കും കെ.സുരേന്ദ്രനും മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+