പ്രധാനമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ പ്രതിഷേധം
തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തരുടെ പ്രതിഷേധം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ അപ്രതീക്ഷിതമായാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയും വീശി റോഡിലേക്കിറങ്ങി പ്രതീക്ഷിച്ചത്. വന്‍ സുരക്ഷ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ടിസിഎസിന്റെ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന് തറക്കല്ലിട്ട ശേഷം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പ്രധാനമന്ത്രി. ഇതിനിടെ ചാക്ക ജങ്ഷനില്‍ വച്ചായിരുന്നു യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പത്തില്‍ താഴെ പ്രവര്‍ത്തകരാണ് കൊടി വീശി, മുദ്രാവാക്യം വിളിച്ച് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കുതിച്ചത്. പ്രതിഷേധക്കാരുടെ എണ്ണം കുറവായിരുന്നതിനാല്‍ പോലിസുകാര്‍ക്ക് ഇവരെ എളുപ്പത്തില്‍ കീഴടക്കാനായി.
മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരമായിരുന്നു പ്രതിഷേധമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. നാല്പതോളം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ സജ്ജരായി എത്തിയിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം ഉണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍ സംഭവം കണ്ട ഉടന്‍ തന്നെ വണ്ടി നിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയെ വിമാനത്താവളം വരെ അനുഗമിക്കേണ്ടതിനാല്‍ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചുപോയി. അഞ്ച് യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിലക്കയറ്റത്തിനെതിരെയായിരുന്നു തങ്ങളുടെ പ്രതിഷേധം എന്നാണ് യുവ മോര്‍ച്ച നേതൃത്വം വ്യക്തമാക്കിയത്.












Click it and Unblock the Notifications