ഹോട്ടല്‍ ആക്രമണത്തിന് പിന്നില്‍ ബിസിനസ് താത്പര്യം?ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ഹോട്ടല്‍ അടിച്ചു തകര്‍ത്തത്ത് ബിസിനിസ് പരമായ പ്രശ്‌നങ്ങളാലാണെന്ന് ചില റിപ്പോര്‍ട്ടുകള്‍. ഒരു കൂട്ടം ചെറുപ്ക്കാര്‍ തുടങ്ങിയ ഹോട്ടല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ വിജയമായി തീര്‍ത്തുന്നു. ഹോട്ടലിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള ചില തത്പര കക്ഷികളാണ് വാര്‍ത്തയ്ക്കും തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ക്കും പിന്നിലെന്ന പ്രചാരണം ശക്താമാണ്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. യുവമോര്‍ച്ച പ്രവര്‍ത്തകനായ നിവേദ് ആണ് അറസ്റ്റിലായത്.
യുവ മോര്‍ച്ചയുടെ ഹോട്ടല്‍ ആക്രമണത്തിന് പിന്നില്‍ വര്‍ഗീയതയുണ്ടെന്ന ആരോപണവും ശക്തമാണ്. യുവാക്കള്‍ക്ക് അനാശാസ്യം നടത്താന്‍ റസ്റ്റോറന്റ് വഴിയൊരുക്കുന്നു എന്ന ഒരു സ്വകാര്യ ചാനല്‍ വാര്‍ത്തയെത്തുടര്‍ന്നാണ് അക്രമം നടന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഹോട്ടല്‍ തല്ലിതകര്‍ത്തത്.

മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് പിടി ഉ, റോഡില്‍ ഡൗണ്‍ ടൗണ്ട റസ്‌റ്്‌റോറന്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെ എത്തുന്നതില്‍ ഏറെയും യുവാക്കളാണ്. ഇവര്‍ക്ക് അനാശാസ്യത്തിനുള്ള സൗകര്യം ഹോട്ടല്‍ ചെയ്തു കൊടുക്കുന്നു എന്നതായിരുന്നു ആക്രമണത്തിന് പിന്നിലെ കാരണം. മാസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രവര്‍ത്തമാരംഭിച്ച ഹോട്ടല്‍ ഇതിനോടകം തന്നെ വളരെ തിരക്കേറിയ ഹോട്ടലുകളിലൊന്നായി മാറിക്കഴിഞ്ഞു. ആക്രമണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications