സന്നിധാനത്ത് സംഘർഷത്തിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവ് ആർ രാജേഷ്?
സന്നിധാനം: സന്നിധാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് യുവമോർച്ച നേതാവെന്ന് റിപ്പോർട്ട്. താൻ ഒരു ഭക്തനാണെന്നും ശരണം വിളിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ ഒരു സംഘടനയുടെയും നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ഇയാൾ.

രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് വലിയ നടപ്പന്തലിൽ പ്രതിഷേധം നടന്നത്. ഇരുന്നൂറോളം പേരാണ് പ്രതിഷേധവുമായി അപ്രതീക്ഷിതമായി വലിയ നടപ്പന്തലിൽ എത്തിയത്. നിരോധനാജ്ഞ നിലവിലുള്ള സ്ഥലമാണ് കൂട്ടമായി നിൽക്കരുതെന്ന് പറഞ്ഞിട്ടും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ തയ്യാറായില്ല. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏത് സ്റ്റേഷനിലേക്കാണ് ഇവരം കൊണ്ടുപോയതെന്ന് വ്യക്തമല്ല.

Recommended Video

മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പോലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പോലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. അതേസമയം ഞങ്ങള്‍ പ്രതിഷേധം നടത്തുകയല്ല. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications