സുരേന്ദ്രനെ ഒഴിവാക്കിയ നടപടിയില്‍ 'വിഎസ് മോഡല്‍' പ്രക്ഷോഭം! രണ്ടും കല്‍പ്പിച്ച് പ്രവര്‍ത്തകര്‍!
ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്ഥാനാര്‍ത്ഥികളെ ഒരു മുഴം നീട്ടിയെറിഞ്ഞത് എല്‍ഡിഎഫ് ആയിരുന്നു.അല്‍പം വൈകിയെങ്കിലും യുഡിഎഫും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ കുറേ പൂര്‍ത്തിയാക്കി. എന്നാല്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാകാതെ നട്ടം തിരിയിരുകയാണ് കേരളത്തില്‍ ബിജെപി. ശബരിമല വിഷയം അടക്കം അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കാത്ത പാര്‍ട്ടി നടപടിക്കെതിരെ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്.
ഇതിനിടെ ബിജെപിക്ക് ഏറ്റവും ജയസാധ്യത ഉള്ള മണ്ഡലമായ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കാത്തതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. നേതൃത്വത്തിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ ദില്ലിയിലും കേരളത്തിലും 'വിഎസ്' മോഡല്‍ പ്രക്ഷോഭം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വിശദാശംങ്ങള്‍ ഇങ്ങനെ

പത്തനംതിട്ടയ്ക്കായി പിടിവലി
ശബരിമല വിഷയമാണ് പത്തനംതിട്ടയെ ലൈം ലൈറ്റില്‍ എത്തിച്ചത്. അതുവരെ ആരും തിരിഞ്ഞ് നോക്കാത്ത മണ്ഡലമായിരുന്നു പത്തനംതിട്ട. ഇതോടെ പത്തനംതിട്ടയ്ക്കായി ബിജെപിയില്‍ തമ്മിലടി തുടങ്ങി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ തിരുവനന്തപുരവും പത്തനംതിട്ടയുമാണ്.

കണ്ണ് നട്ട് നേതാക്കള്‍
തിരുവനന്തപുരത്ത് നേതൃത്വം കുമ്മനത്തെ ഉറപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് കണ്ണ് വെച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചു. പിള്ളയ്ക്ക് പുറമെ എംടി രമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനും എന്നിവരും പത്തനംതിട്ടയില്‍ കണ്ണും നട്ടിരിപ്പാണ്.

വിശ്വാസികള്‍ക്കൊപ്പം
അതേസമയം കെ സുരേന്ദ്രന്‍റെ പേരായിരുന്നു തുടക്കം മുതല്‍ മണ്ഡലത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. ശബരിമല സമരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ വിശ്വാസികള്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കാനായ നേതാവാണ് കെ സുരേന്ദ്രന്‍ എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

പത്തനംതിട്ട വേണം
മാത്രമല്ല ശബരിമല സമരത്തില്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നതും വിശ്വാസികള്‍ക്കിടയില്‍ സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ കണക്കാക്കുന്നു.അതേസമയം ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് തന്നെ പത്തനംതിട്ട ലഭിച്ചേക്കുമെന്നാണ് സൂചന.

പിള്ളയ്ക്കെതിരെ
എന്നാല്‍ ശബരിമല വിഷയം പോലും അനുകൂലമാക്കി മാറ്റാന്‍ കഴിയാത്ത അധ്യക്ഷനെ മത്സരിപ്പിച്ചാല്‍ അവസരം കളഞ്ഞുകുളിക്കുന്നതിന് തുല്യമാകുമെന്നാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. പിള്ളയെ മാറ്റി നിര്‍ത്തി സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി കഴിഞ്ഞു.

മുറവിളിയുമായി പ്രവര്‍ത്തകര്‍
ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ അടക്കം പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്. സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍.

വിഎസ് മോഡല്‍ പ്രക്ഷോഭം
നേതൃത്വത്തിന്‍റെ ശ്രദ്ധ ക്ഷണിക്കാന്‍ 'വിഎസ് മോഡല്‍' പ്രക്ഷോഭമായിരിക്കും പ്രവര്‍ത്തകര്‍ നടത്തുക. 2006 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ ഉണ്ടായ തരത്തിലുള്ള പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകരും ലക്ഷ്യമിടുന്നത്.

ദില്ലയിലും കേരളത്തിലും
കേരളത്തിലും ദില്ലിയിലും പ്രതിഷേധം നടത്തി നേതൃത്വത്തിന്‍റെ ശ്രദ്ധ ക്ഷണിക്കാനാണ് പദ്ധതി. വി മുരളീധര പക്ഷത്തെ നേതാക്കളും യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ് കെ സുരേന്ദ്രനായി പ്രതിഷേധ പദ്ധതി ഒരുക്കുന്നത്.

സോഷ്യല്‍ മീഡിയയിലും
സുരേന്ദ്രന് വേണ്ടി സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹികളുടെ പേജിലാണ് പ്രതിഷേധം നടക്കുന്നത്. അതേസമയം ആര്‍എസ്എസും കെ സുരേന്ദ്രനായി രംഗത്തുണ്ട്.

ആര്‍എസ്എസ് ഇടപെട്ടു
കെ സുരേന്ദ്രനെ പത്തനംതിട്ടയിലും ശോഭാ സുരേന്ദ്രനെ പാലക്കാടും പരിഗണിക്കണമെന്നാണ് ആര്‍എസ്എസിന്‍റെ ആവശ്യം. നിലവില്‍ ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാമെന്നാണ് നേതൃത്വത്തിന്‍റെ ആലോചന. എന്നാല്‍ ശോഭ ഇതിന് തയ്യാറല്ല. അതോടെ ആറ്റിങ്ങലില്‍ നഗരസഭാ കൗണ്‍സിലര്‍ കൃഷ്ണകുമാറിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

കടിച്ചതും പിടിച്ചതുമില്ല
തൃശ്ശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ മത്സര രംഗത്ത് ഉണ്ടാകും. പത്തനംതിട്ട ശ്രദ്ധാകേന്ദ്രമാകുന്നതിന് മുന്‍പ് സുരേന്ദ്രന്‍ തൃശ്ശൂരില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. സുരേന്ദ്രന്‍ തൃശ്ശൂരില്‍ തന്നെ മത്സരിക്കുമെന്നായിരുന്നു കണക്കാക്കികയിരുന്നത്. എന്നാല്‍ ശബരിമല വിഷയം ചര്‍ച്ചയായതോടെ സുരേന്ദ്രന്‍ തന്‍റെ ശ്രദ്ധാകേന്ദ്രം പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications