നടന്‍ കൊല്ലം തുളസിയുടെ 7 ലക്ഷം രൂപ തട്ടിയ കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍ നിന്നും എഴു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടു.
വ്യാവസായ ആവശ്യങ്ങള്‍ക്കായി മൂന്ന് വര്‍ഷം മുമ്പാണ് പ്രശോഭ് കൊല്ലം തുളസിയില്‍ നിന്നും പണം വാങ്ങിയത്. കഴിഞ്ഞ വര്‍ഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കി. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തുളസി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി ബിജെപി ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് നടന്‍ പൊലീസിനെ സമീപിച്ചതെന്ന് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന കൊല്ലം തുളസി പാര്‍ട്ടി നേതൃത്വവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.












Click it and Unblock the Notifications