കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച നേതാവ്!

കെഎസ്ആർടിസിയിൽ അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ എവിടെ കണ്ടാലും തടയുമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബു പറഞ്ഞു.

Google Oneindia Malayalam News

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ ജില്ലയിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബു. പിഎസ്സിയെ നോക്കു കുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നതിലും, ഉദ്യോഗാർഥികളെ വഞ്ചിക്കുന്നതിലും പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയെ കണ്ണൂരിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ച പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച മുഖ്യമന്ത്രിയുടെ പിണറായിയിലെ വസതിയിലേക്ക് നടത്തിയ യുവമോർച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കെപി പ്രകാശ് ബാബു മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. കെഎസ്ആർടിസിയിൽ അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ എവിടെ കണ്ടാലും തടയുമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബു പറഞ്ഞു.

പിണറായിയിലെ വസതിയിലേക്ക്...

പിണറായിയിലെ വസതിയിലേക്ക്...

കെഎസ്ആർടിസിയിൽ 4051 പേർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നടത്താത്തതിലും, എൽഡി ക്ലർക്ക് ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാത്തിലും പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ പിണറായിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിയമനം വൈകിപ്പിക്കുന്നതെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അപ്ഡേറ്റ് ചെയ്യാൻ മാത്രം 41 ലക്ഷം രൂപയാണ് ഒരു മാസം ചെലവാക്കുന്നതും മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെപി പ്രകാശ് ബാബു പറഞ്ഞു. തലശേരി എൻജിനീയറിങ് കോളേജിൽ നിയമനം ലഭിക്കാൻ എകെജി സെന്ററിൽ നിന്ന് കത്തുമായി പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 കാലു കുത്താൻ അനുവദിക്കില്ല...

കാലു കുത്താൻ അനുവദിക്കില്ല...

പിഎസ്സിയെ നോക്കു കുത്തിയാക്കി പിൻവാതിൽ നിയമനം നടത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും, ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചെയ്യുന്നതെന്നും കെപി പ്രകാശ് ബാബു ആരോപിച്ചു. ഉദ്യോഗാർഥികളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഇനി കണ്ണൂർ ജില്ലയിൽ കാലു കുത്താൻ അനുവദിക്കില്ലെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ എവിടെ കണ്ടാലും തടയുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർഥികളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന് യുവജന വഞ്ചകനെന്ന പട്ടമാണ് കേരളം നൽകാൻ പോകുന്നതെന്നും കെപി പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

സമരം...

സമരം...

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും കെപി പ്രകാശ് ബാബു ആരോപണമുന്നയിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താൽക്കാലിക തസ്തികകയിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണ് അദ്ദേഹം കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിൽ സമരം നടത്തിയതെന്നായിരുന്നു പ്രകാശ് ബാബുവിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടന്ന യുവമോർച്ച മാർച്ചിനെ നേരിടാൻ വൻ പോലീസ് സന്നാഹത്തെയായിരുന്നു പിണറായിയിൽ വിന്യസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ജലപീരങ്കികളും ഒരുക്കിയിരുന്നു. എന്നാൽ യുവമോർച്ച പ്രവർത്തകരുടെ മാർച്ച് തീർത്തും സമാധാനപരമായാണ് അവസാനിച്ചത്. നേതാക്കളുടെ പ്രസംഗത്തിന് ശേഷവും റോഡിൽ കുത്തിയിരുന്ന യുവമോർച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...കെഎസ്ആർടിസി ബസ് 'പ്രസവമുറിയായി'! വയനാട്ടിൽ ആദിവാസി യുവതിക്ക് ബസിനുള്ളിൽ സുഖപ്രസവം...

അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി...അവൾ അരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല! കാമുകിയെ സാക്ഷിയാക്കി ഐടിഐ വിദ്യാർത്ഥി ജീവനൊടുക്കി...

കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം... കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം...

English summary
yuvamorcha march to chief minister's home in pinarayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X