പ്രതിവിധി ചാണക വെള്ളത്തില്‍; ഐക്യദാര്‍ഡ്യവേദി ചാണകം തളിച്ച് ശുദ്ധീകരിച്ച് യുവമോര്‍ച്ച

  • By: Akshay
Subscribe to Oneindia Malayalam

തൃശൂര്‍: സംവിധായകന്‍ കമലിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം പരിപാടി നടന്ന സ്ഥലം ചാണക വെള്ളം തളിച്ച് പ്രതിഷേധിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു തൃശൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ലാല്‍ ജോസ്. ആഷിഖ് അബു അടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ കമലിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുള്ള പരിപാടിയില്‍ പങ്കെടുത്തിരുന്നു.

തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്‌നത്തിന്റെ പേരിലാണ് കമലിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. നേരത്തെ കമലിന്റെ വസതിക്ക മുന്നിലും യുവമേര്‍ച്ച പ്രതിഷേധിച്ചിരുന്നു.

 ചലച്ചിത്രമേള

ചലച്ചിത്രമേള

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വിദേശ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ദേശീയഗാനം ആലപിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി സുപ്രീംകോടതിയെ സമീപച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.

 വിദേശികളും എഴുന്നേല്‍ക്കട്ടെ

വിദേശികളും എഴുന്നേല്‍ക്കട്ടെ

ഓരോ ചിത്രവും പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്നും, വിദേശികളും എഴുന്നേറ്റ് നില്‍ക്കണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

 ആദരം

ആദരം

ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന സമയം എഴുന്നേറ്റ് നിന്ന് ആദരിക്കാത്തവരെ അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു.

 കമലിന്റെ വീട്

കമലിന്റെ വീട്

ചലച്ചിത്രമേളയിലെ തര്‍ക്കത്തിന്റെ പേരിലാണ് അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നട്തതിയതും വീട്ടുപടിക്കല്‍ ദേശീയഗാനം ആലപിച്ചതും.

English summary
Yuvamorcha protest against Kamal at Thrissur
Please Wait while comments are loading...