കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്വ സംഭവത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം.. രാമനുണ്ണിയെ തടഞ്ഞ് യുവമോര്‍ച്ച

  • By Desk
Google Oneindia Malayalam News

ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഹിന്ദുമത വിശ്വാസികള്‍ നടത്താനിരുന്ന പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ശയന പ്രദക്ഷിണത്തിനെത്തിയ രാമനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കാളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കൈയ്യേറ്റം ചെയ്തു.

കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ദുരുപയോഗം

ദുരുപയോഗം

മതവിശ്വാസവും ആരാധനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കേരള സംസ്കൃത സംഘത്തിന്‍റെ നേതൃത്വത്തിലാണ് ഹിന്ദു വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം നടത്താന്‍ തിരുമാനിച്ചത്. സര്‍വ്വ ധര്‍മ്മ സമഭാവനയെന്ന ഹൈന്ദവ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ചാണ് ശയന പ്രദക്ഷിണം നടത്തുന്നത് എന്നായിരുന്നു സംഘടന വ്യക്തമാക്കിയത്.

ലക്ഷ്യം

ലക്ഷ്യം

ക്ഷേത്രങ്ങളെ ഫാസിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് മോചിപ്പിച്ച് വിശ്വാസികള്‍ക്കായി നല്‍കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യമായി സംഘടന വ്യക്തമാക്കിയത്.
എഴുത്തുകാരന്‍ കെപി രാമനുണ്ണി ഉള്‍പ്പെടെയുള്ള നിരവധി പേര്‍ പ്രദക്ഷണത്തില്‍ പങ്കെടുക്കുമെന്നും ഹിന്ദുമത വിശ്വാസികള്‍ പരിപാടിയില്‍ പങ്കാളികളാകണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധം

പ്രതിഷേധം

എന്നാല്‍ ക്ഷേത്രത്തിന് അകത്ത് പ്രദക്ഷിണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും നേരത്തേ ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിപാടി തടയാന്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടു വന്നില്ലേങ്കില്‍ തങ്ങള്‍ പരിപാടി തടയുമെന്നും ഐക്യവേദി വ്യക്തമാക്കിയിരുന്നു.

യഥാര്‍ത്ഥ ഹിന്ദുവല്ല

യഥാര്‍ത്ഥ ഹിന്ദുവല്ല

രാമനുണ്ണി യഥാര്‍ത്ഥ ഹിന്ദുവല്ലെന്നും അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അറിയാമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. വിശ്വാസം സംരക്ഷിക്കാനുള്ള ഒരു പരിപാടിയും ഇതുവരെ നടത്താത്ത സംഘടനയാണ് കേരള സംസ്കൃത സംഘം. ജമ്മുകാശ്മീരില്‍ നടന്ന സംഭവത്തിന്‍റെ പ്രതിഷേധം കണ്ണൂരിലെ ക്ഷേത്രത്തില്‍ നടത്തുന്നതിന്‍റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാണെന്നും പരിപാടിയെ ഏത് വിധേനയും തടയുമെന്നും ഐക്യവേദി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാവിലെ ഒന്‍പതോടെ

രാവിലെ ഒന്‍പതോടെ

ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതോടെ കടലായി ക്ഷേത്രത്തില്‍ ശയനപ്രദക്ഷണത്തിനെത്തിയ എഴുത്തുകാരന്‍ കെപി രാമനുണ്ണിയേയും സംഘത്തേയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞത്. വിശ്വാസം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ജമാഅത്ത് ഇസ്ലാമി

ജമാഅത്ത് ഇസ്ലാമി

വിശ്വാസത്തിന്‍റെ പേരില്‍ ഹിന്ദുക്കള്‍ നടത്തിപ്പോരുന്ന ശയനപ്രദക്ഷിണം പത്രസമ്മേളനം വിളിച്ച് കൊട്ടി ഘോഷിച്ചല്ല നടത്തേണ്ടതെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. രാമനുണ്ണി യഥാര്‍ത്ഥ ഹിന്ദുവല്ല. മറിച്ച് ജമാഅത്ത ഇസ്ലാമി സഹയാത്രികനാണെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും യുവമോര്‍ച്ച വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തില്‍ എത്തിയ രാമനുണ്ണി കുളിച്ച് പ്രദക്ഷിണം നടത്തി മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

English summary
yuvamorcha protest against kp ramanunni at kannur kadalayi temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X