Get Updates
Get notified of breaking news, exclusive insights, and must-see stories!

തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി, മന്ത്രിമാരെയും വഴിയില്‍ തടയും....

കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിയില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ജിഷ്ണുവിന്റെ അമ്മ മഹീജയ്‌ക്കെതിരായ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം കരകുളത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രയോഗമുണ്ടായത്.

കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് അതിക്രമത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കോഴിക്കോടും മലപ്പുറത്തും തൃശൂരും കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തിരുവനന്തപുരത്ത് ബിജെപിയും യുവമോര്‍ച്ചയും പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും സംഘര്‍ഷത്തിലാണ് കലാശിച്ചത്.

pinarayivijayan

അതേസമയം, ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ചയും കെഎസ് യുവും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+