കാസർകോട് കഞ്ചാവ് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; യുവമോർച്ച
കാസര്‍കോട്: യുവതലമുറയെ കാര്‍ന്ന് തിന്നുന്ന കഞ്ചാവ് ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍ ആവശ്യപ്പെട്ടു.
യുവമോര്‍ച്ച കാസര്‍കോട് കടപ്പുറം യുണിറ്റ് കസബ മുതല്‍ ബീച്ച് ജങ്ഷന്‍ വരെ സംഘടിപ്പിച്ച കാല്‍നടയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനഞ്ജയന്‍.

കാസര്‍കോട് കടപ്പുറത്തിന്റെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയായി മാറികൊണ്ടിരിക്കുകയാണ് കഞ്ചാവ് മാഫിയ. കഞ്ചാവിനും മയക്കുമരുന്നിനുമെതിരെ ലഹരിമുക്ത കാസര്‍കോട് എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നടത്തിയ യാത്രയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ അണിചേര്‍ന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഞ്ജുജോസ് ടി അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ ഉമ ഉണ്ണിക്കൃഷ്ണന്‍, യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ശരത് എം.ആര്‍, വിനില്‍, അജിത്കുമാര്‍, വി. ശരത്ത്, സി. വിനോദ്, എസ്. സുദീപ്, ഗണേശന്‍ കടപ്പുറം, സതീശന്‍ കടപ്പുറം പങ്കെടുത്തു.












Click it and Unblock the Notifications