കാശ്മീർ പരാമർശം; കെടി ജലീലിന്റെ ഓഫീസിൽ കരി ഓയിലൊഴിച്ച് യുവമോർച്ച പ്രവർത്തകർ
മലപ്പുറം: കെടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യുവമോർച്ച പ്രവർത്തകർ. ഓഫീസിന്റെ ഷട്ടറിലും ബോർഡിലുമാണ് കരി ഓയിൽ ഒഴിച്ചത്. അടച്ചിട്ട ഓഫീസ് ഷട്ടറിൽ പ്രതിഷേധ പോസ്റ്ററും പ്രവർത്തകർ പതിപ്പിച്ചു.
കാശ്മീർ സന്ദർശനത്തിനിടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു എംഎൽഎയ്ക്ക് എതിരെ വിവാദത്തിന് കാരണമായത്. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' ആയിരുന്നു ജലീൽ പോസ്റ്റിൽ വിശേഷിപ്പിച്ചത്. വലിയ രീതിയിലുള്ള വിമർശനമായിരുന്നു ഇതോടെ ജലീലിനെതിരെ ഉയർന്നത്.

പിന്നാലെ പോസ്റ്റിനെ ന്യായീകരിച്ച് ജലീൽ എത്തിയിരുന്നു. തന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കാശ്മീര്‍ എന്ന് എഴുതിയതിന്‍റെ അർത്ഥം മനസിലാകാത്തവരാണ് വിമർശനം ഉയർത്തിയത് എന്നായിരുന്നു ജലീലിന്റെ വിശദീകരണം. എന്നാൽ വിഷയത്തിൽ അദ്ദേഹത്തെ തള്ളി സി പി എം അടക്കം രംഗത്തെത്തിയതോടെ പോസ്റ്റ് ജലീലിന് പിൻവലിക്കേണ്ടി വന്നു. തന്റെ പോസ്റ്റിലെ ചില പരാമർശങ്ങൾ തെറ്റിദ്ധിക്കപ്പെട്ടെന്നും താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്നുമായിരുന്നു പോസ്റ്റ് പിൻവലിച്ച് കൊണ്ട് ജലീൽ വ്യക്തമാക്കിയത്.












Click it and Unblock the Notifications