• search

പാക്കിസ്ഥാനികള്‍ ഹിന്ദു സ്ത്രീകളെ പീഡിപ്പിച്ചപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു! കുറിപ്പ്

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സമീപകാല രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ബീഫ്, ബീഫിന്‍റെ പേരില്‍ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടക്കുമ്പോള്‍ ബീഫ് ഉപേക്ഷിക്കേണ്ടതിനെ കുറിച്ച് പുതിയ ഒരു വാദം മുന്നോട്ട് വെയ്ക്കുകയാണ് യുവരാജ് ഗോകുല്‍ എന്ന യുവാവ്. സ്വദേശി ജാഗരണ്‍ മഞ്ച് കേരളയുടെ യൂത്ത് വിങ്ങിന്‍റെ സംസ്ഥാന കണ്‍വീനര്‍ ആണെന്നാണ് യുവരാജ് ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്.

  ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ പീഡ‍ിപ്പിക്കപ്പെട്ട മൃഗമാണ് പശുവെന്നും സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പറയുന്ന അര്‍ധ രാത്രിയില്‍ എന്ന പുസ്തകം വായിച്ച ശേഷം താന്‍ ബീഫ് ഉപേക്ഷിച്ചെന്നും ഇയാള്‍ തന്‍റെ കുറിപ്പില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ

  കാരണങ്ങള്‍

  കാരണങ്ങള്‍

  ബീഫ് കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം... പലര്‍ക്കും പലതാണ് കാരണങ്ങള്‍... ചിലര്‍ക്ക് തീര്‍ത്തും മതപരമാണ്... ചിലര്‍ക്ക് സംഘടനയോടുള്ള കൂറാണ്...ചിലര്‍ക്ക് ആരോഗ്യകരമായ കാരണങ്ങളാണ്‌...
  ഞാന്‍ 2005ആഗസ്റ്റ് മാസം മുതല്‍ കഴിക്കാറില്ല എന്നു ഉറപ്പിച്ചു പറയുവാന്‍ കഴിയും... ഞാന്‍ ബീഫു ഉപേക്ഷിക്കുവാന്‍ കാരണം ഒരു പുസ്തകമാണ്.
  അടിമുടി സംഘത്തിനെ വിമര്‍ശിച്ചിട്ടുള്ള ഒരു പുസ്തകമാണ് അത് എന്നത് വിരോധാഭാസമായി തോന്നാം.

  അതുല്യ പുസ്തകം

  അതുല്യ പുസ്തകം

  പുസ്തകത്തിന്‍റെ പേര് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്നതാണ്. ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്ന് കമ്മാരന്‍മാരെ ക്രിയേറ്റ് ചെയ്ത (കമ്മാരസംഭവം കണ്ടവര്‍ക്ക് മാത്രം കലങ്ങും) അതുല്യ പുസ്തകം. അതുല്യം എന്നേ വിളിക്കാന്‍ കഴിയൂ.

  അഭിനന്ദിച്ചേ മതിയാകൂ

  അഭിനന്ദിച്ചേ മതിയാകൂ

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അരച്ചു കലക്കി പഠിച്ച ശേഷം എഴുതുകയും സായിപ്പ് ഇഷ്ടക്കാരായ കമ്മാരന്‍മാരെ ഹീറോകളാക്കി പ്രതിഷ്ഠിക്കുകയും തലവേദന സൃഷ്ടിച്ചവരെ വില്ലന്‍മാരാക്കുകയും ചെയ്ത ഗ്രന്ഥം. പക്ഷേ അവര്‍ നടത്തിയ റിസര്‍ച്ചിനെ അഭിനന്ദിച്ചേ മതിയാകൂ, അതാണ് അതുല്യം എന്നു വിശേഷിപ്പിച്ചത്. ഇനി അതുവായിച്ച് ബീഫ് നിര്‍ത്തിയ സംഭവത്തിലേക്ക് വരാം.

  വിഭജനം

  വിഭജനം

  ഭാരത വിഭജനം വന്യമായ രോദനങ്ങളുടേതാണ്. മനുഷ്യരുടേത് മാത്രമല്ല മൃഗങ്ങളുടേതും. മൃഗങ്ങള്‍ എന്നു പറഞ്ഞാല്‍ അത് അനീതിയാകും. പശുക്കളുടെയും കാളകളുടെയും എന്നു തെളിച്ച് പറയണം. കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണത്തിനു കണക്കുണ്ടാകില്ല. ലാഹോറില്‍ നിന്നു ഡല്‍ഹിയിലേക്ക് ട്രെയിന്‍ നിറയെ ശവങ്ങളാണ് ദിനംപ്രതി പാകിസ്ഥാന്‍ കയറ്റി അയച്ചിരുന്നത്.

  വ്യത്യാസം

  വ്യത്യാസം

  തലപ്പാവുള്ളത് തലപ്പാവില്ലാത്തത് എന്ന ഒറ്റ വ്യത്യാസം മാത്രമേ ശവങ്ങള്‍ക്കുണ്ടാകൂ. തലപ്പാവുള്ളത് സിഖു വംശജര്‍ അല്ലാത്തത് ഹിന്ദുക്കള്‍. ബലാത്സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ എത്ര... മക്കളുടെ മുന്നില്‍ വെച്ച് ഉടുതുണി വലിച്ചുകീറപ്പെട്ട അമ്മമാരെത്ര. കണക്കുണ്ടാകില്ല.

  തിരിച്ച് ചെയ്തില്ല

  തിരിച്ച് ചെയ്തില്ല

  ന്യൂട്ടന്‍റെ തീര്‍ഡ് ലോ പ്രകൃതി നിയമം ആണേല്‍ പോലും പകുതിക്ക് പകുതി പോലും ആരും തിരിച്ചു ചെയ്തിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. കയ്യില്‍ കിട്ടിയതും ജീവനും വാരിപ്പിടിച്ച് രണ്ടു ഭാഗത്തേക്കും ഓടിയ ജനങ്ങള്‍.

  ജീവനുകള്‍

  ജീവനുകള്‍

  പിടിയിലകപ്പെട്ടാല്‍ ട്രെയിനുകളുടെ ബോഗികള്‍ക്കുള്ളിലും വീടുകള്‍ക്കകത്തും എരിഞ്ഞമര്‍ന്ന ജീവനുകള്‍. ട്രെയിനുകള്‍ക്കുള്ളില്‍ നിന്നും അമ്മമാരെ മാത്രം വലിച്ചു കൊണ്ടു പോകുന്നതു നിലവിളികളോടെ കണ്ടു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍.

  പശുക്കള്‍

  പശുക്കള്‍

  ഇവര്‍ക്കെല്ലാമൊപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശുക്കള്‍. നടുക്കു തീ കൂട്ടിയ ശേഷം കാളയുടെ വൃഷ്ണം ഛേദിക്കും. പ്രാണവേദനയോടെ അലറിവിളിച്ചോടുന്ന ആ ജീവിയെ ഇഞ്ചിഞ്ചായി തല്ലിക്കൊല്ലും. പശുക്കളെ ജീവനോടെ തൊലിയുരിച്ചു നിര്‍ത്തും. മുറിവിലേക്ക് എരിവ് പുരട്ടും. അതിന്‍റെയൊക്കെ നിലവിളി കേള്‍ക്കാന്‍ ഹിന്ദുക്കളെ കൊണ്ടുവന്നു കെട്ടിയിട്ടിട്ടുണ്ടാകും.

  മതം മാറുക

  മതം മാറുക

  ഒന്നുകില്‍ മതം മാറുക അല്ലേല്‍ ഈ പശുവിന്‍റെയോ കാളയുടെയോ ഒക്കെ വിധി സ്വയം സ്വീകരിക്കുക.. അതാണ് കണ്ടീഷന്‍. ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ മുഴുവന്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു. അതുകൊണ്ടു തന്നെ ഞാന്‍ അതിനെ ഉപദ്രവിക്കില്ല. അതെന്‍റെ തീരുമാനമാണ്.

  പുച്ഛം

  പുച്ഛം

  മീറ്റ് പഫ്സ് പോലും ഉപേക്ഷിച്ചത് അതിന്‍റെ പേരിലാണ്. ചാണകം എന്നോ മൂത്രം എന്നോ എന്ത് വിളിച്ച് ആരു കളിയാക്കിയാലും മലരാണ്. താരതമ്യേന ഒട്ടും യാതനകള്‍ അനുഭവിക്കേണ്ടി വരാതിരുന്ന ദക്ഷിണേന്ത്യയില്‍, പൊതുവേ കേരളത്തില്‍ ഉത്തരേന്ത്യക്കാരോടും അവരുടെ ബീഫ് വിരോധത്തോടും വലിയ പുച്ഛമാണ്.

  അദ്ഭുതമൊന്നുമില്ല

  അദ്ഭുതമൊന്നുമില്ല

  സ്വന്തം മക്കള്‍ക്ക് മാതൃഭാഷ എഴുതാനറിയില്ല എന്നത് വലിയ അഭിമാനയായി അവതരിപ്പിക്കുന്ന മാതാപിതാക്കളുള്ള നാട്ടില്‍ സ്വത്വ ബോധം എന്നത് അപരാധമാകുന്നത് അത്ഭുതമൊന്നുമല്ല. നമ്മുടെ പുച്ഛ ഭാവം നമുക്ക് വലുത് എന്നതു പോലെ അവരുടെ വിശ്വാസങ്ങള്‍ അവര്‍ക്കു വലുതാണ്.

  ഇരട്ടത്താപ്പാണ്

  ഇരട്ടത്താപ്പാണ്

  ശരിക്കും പറഞ്ഞാല്‍ നമ്മുടെ ഈ പുച്ഛം വലിയൊരു ഇരട്ടത്താപ്പാണ്. കേരളത്തിലെ ഒരു മുസ്ലീമിനെ പോലും പോര്‍ക്ക് കഴിക്കാന്‍ ക്ഷണിക്കാന്‍ ധൈര്യമില്ലാത്ത മതേതര സമൂഹമാണ് പശുവിനെ പൊതു ഇടത്തില്‍ ലൈവായിട്ട് കൊന്ന് കറിവെച്ച് തിന്ന് മതേതരത്വം സംരക്ഷിക്കാന്‍ ബഹളം കൂട്ടുന്നത്.

  റിയര്‍വ്യൂ മിറര്‍

  റിയര്‍വ്യൂ മിറര്‍

  മുന്നോട്ടു മാത്രം പോയാല്‍ മതി എന്തിനു ഭൂതകാലത്തിന്‍റെഅസ്ഥികൂടങ്ങളെ ചുമലിലേറ്റുന്നു എന്നൊരു ചോദ്യമുണ്ടാകാം. ഭൂതകാലം ഒരു റിയര്‍വ്യൂ മിറര്‍ കൂടെയാണ്. Objects in the mirror are closer than they appear എന്നു എനിക്കതില്‍ വായിക്കാം....

  പല വര്‍ജ്യങ്ങള്‍

  പല വര്‍ജ്യങ്ങള്‍

  എന്‍റെ തലമുറകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്‌താന്‍ ഭൂതകാലത്തിലെ വണ്ടികള്‍ വന്നെന്നെ ഇടിയ്ക്കുന്നില്ല എന്നുറപ്പുകൂടി വരുത്താനാണ് ഈ റിയര്‍ മിറര്‍. അതു മറന്നു പോകിതിരിക്കാനുള്ള വൃതമാണ് ഇതു പോലെ പല വര്‍ജ്യങ്ങളും.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  English summary
  yuvaraj gokuls facebook post about beef

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more