ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് ഇസഡ് കാറ്റഗറി സുരക്ഷ
ദില്ലി: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ ഹരിയാന സർക്കാർ. ഖലിസ്ഥാൻവാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് ഈ മാസം ഏഴ് മുതൽ ഇരുപത്തിയൊന്ന് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി വന്നത്.
മുൻ പത്രപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് സഹപ്രവർത്തകർക്കെതിരെയുള്ള ബലാൽസംഘം എന്നീ കേസുകളിലാണ് ഗുർമീത് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. 2017ൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് 54-കാരനായ ഗുർമീതിന് ശിക്ഷ വിധിച്ചത്. ഗുർമീതിൻറെ ലൈംഗിക ചൂഷണം വെളിപ്പെടുത്തുന്ന അജ്ഞാത കത്ത് പ്രചരിപ്പിച്ച ദേരാ സച്ചാ സൗദയുടെ മുൻ മാനേജരെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള കേസുകളിലും ഗുർമീത് പ്രതിയാണ്. പ്രസ്തുത കത്ത് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുർമീതിന് പരോൾ ലഭിച്ചത്. സംസ്ഥാനത്തെ ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് പരോൾ നൽകിയതെന്ന വിമർശനം അന്ന് വ്യാപകമായി ഉയർന്നിരുന്നു. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ വിഭാഗം ഗുർമീതിൻറെ ആജ്ഞ അനുസരിച്ചാണ് വോട്ട് ചെയ്യാറുള്ളത്.
നിലവിൽ രാജ്യത്ത് എക്സ്, വൈ, വൈ പ്ലസ്, ഇസഡ്, ഇസഡ് പ്ലസ് എന്നീ സുരക്ഷകളാണ് നൽകുന്നത്. ഇതിനു പുറമേ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുമുണ്ട്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് ഈ സുരക്ഷ നൽകുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എസ്പിജി സുരക്ഷ നൽകിയിരുന്നു. എന്നാലിത് പിന്നീട് ഇസഡ് പ്ലസ് സുരക്ഷയാക്കി മാറ്റി.
ഇസഡ്-പ്ലസ് വിഭാഗത്തിലുള്ള ആളുകൾക്ക് സുരക്ഷയ്ക്കയൊരുക്കി കൂടെ സഞ്ചരിക്കാൻ 10 സെക്യൂരിറ്റി ജീവനക്കാരെയും താമസ സുരക്ഷയ്ക്കായി രണ്ട് ഉദ്യോഗസ്ഥരെയും ആണ് ലഭിക്കുക. ആകെ പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ. നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളാണ് ഇസഡ് പ്ലസ് ലെവൽ സുരക്ഷ നൽകുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications