കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങൾ ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കാത്തത്; മാധ്യമ വിധിയെഴുത്തിനെതിരെ സക്കറിയ!!

കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റവാളിയായി വിധിയെഴുതുന്നതിനെതിരെ സക്കറിയ രംഗത്ത്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങൾ ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കാത്തതാണെന്ന് എഴുത്തുകാരൻ സക്കറിയ. കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതിയെ കുറ്റവാളിയായി വിധിയെഴുതുന്നതിനെതിരെ യാണ് സക്കറിയ രംഗത്ത് വന്നിരിക്കുന്നത്. സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചിരിക്കുന്നത്. ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍ അനേക ലക്ഷം മലയാളികളെപ്പോലെ. പക്ഷേ എന്നെ അലട്ടുന്ന ഒരു വസ്തുത പങ്കുവെക്കാനാണ് ഈ കുറിപ്പെഴുതുന്നത്. എന്ന് പറഞ്ഞുകൊണ്ടാണ് സക്കറിയ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

കുറ്റപത്രം പോലും നൽകിയില്ല

കുറ്റപത്രം പോലും നൽകിയില്ല

യുവനടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം നടന്‍ ദിലീപിലാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ദിലീപിനെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കയാണ്. തെളിവെടുപ്പ് നടക്കുന്നതേയുള്ളു. കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റവിചാരണയുടെ ഘട്ടം ഇനിയും അകലെയാണെന്ന് അദ്ദേഹം പറയുന്നു.

മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധം

മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധം

ദിലീപ് തന്നെയാണ് കുറ്റവാളി എന്നു വിധിയെഴുതിക്കഴിഞ്ഞതു പോലെയാണ് മാധ്യമങ്ങള്‍ കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതും അതു വിശ്വസിക്കുന്ന ജനങ്ങള്‍ പ്രതികരിക്കുന്നതും.
ഇത് സാമാന്യ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് പറയാതെ വയ്യ.

ആത്മഹത്യാപരം

ആത്മഹത്യാപരം

പൗരന്മാരായ നമ്മെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരവുമാണ്. കാരണം ആരുടെ മേലും ഇത്തരമൊരു മുന്‍വിധി അടിച്ചേല്‍പിക്കപ്പെട്ടേക്കാം. കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാദ്ധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗുരുതരമായ
മനുഷ്യാവകാശ ലംഘനമാണ് കുറ്റകൃത്യത്തിന്റെ സ്വഭാവം എത്രമാത്രം ഗുരുതരമായാലും.

ധാര്‍മ്മിക നിയമം

ധാര്‍മ്മിക നിയമം

ഒരു വ്യക്തിയില്‍ ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച് ശിക്ഷിക്കുംവരെ അയാളെ നിഷ്‌കളങ്കനായി കരുതണമെന്നത് ലോകമെങ്ങും പരിപാലിക്കപ്പെടുന്ന ധാര്‍മ്മിക നിയമമാണെന്നും സക്കറിയ പറയുന്നു.

മനുഷ്യാവകാശവും പ്രഹസനം

മനുഷ്യാവകാശവും പ്രഹസനം

അങ്ങനെ ചെയ്തില്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയും മനുഷ്യാവകാശങ്ങളും പ്രഹസനങ്ങളായി മാറുന്നു.

അക്ഷന്തവ്യമായ തെറ്റ്

അക്ഷന്തവ്യമായ തെറ്റ്

ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നില നിര്‍ത്തുമ്പോള്‍ തന്നെ നാം ഒരു കാടന്‍ സമൂഹത്തേപ്പോലെ രക്ത ദാഹികളെപ്പോലെ പെരുമാറുന്നത് നമ്മോടു തന്നെയും നമ്മുടെ ഭാവി തലമുറയോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നാണ് എന്റെ എളിയ അഭിപ്രായം.

കുറ്റം തെളിയിക്കാൻ പോലീസിനെ അനുവദിക്കൂ

ദിലീപിന്റെ കുറ്റം തെളിയിക്കാന്‍ പൊലീസിനേയും കോടതിയേയും അനുവദിക്കുക. ദിലീപാണ് കുറ്റവാളിയെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അദ്ദേഹത്തിനു ലഭിക്കട്ടെ.

English summary
Paul Zacharia's facebook post in Dileep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X