കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിനെ വിമര്‍ശിച്ച്‌ സീറോ മലബാര്‍ സഭ; ലീഗിന്റേത്‌ വര്‍ഗീയ നിലപാട്‌

Google Oneindia Malayalam News

കോട്ടയം:യുഡിഎഫിനെ നിശിതമായി വിമര്‍ശിച്ച്‌ സീറോ മലബാര്‍ സഭ . ചങ്ങനാശേരി അതിരൂപതാ അധ്യക്ഷന്‍ ജോസ്‌ പെരിന്തോട്ടം ആണ്‌ സഭാ നിലപാട്‌ വ്യക്തമാക്കിയത്‌. മുന്നോക്ക സംവരണം അടക്കമുള്ള കാര്യങ്ങളിലാണ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ വിമര്‍ശനം ഉന്നയിച്ചത്‌. ആദര്‍ശത്തിന്‍രെ പേരിലല്ല മുസലീം ലീഗ്‌ സംവരണത്തെ എതിര്‍ക്കുന്നതെന്നെരോപിച്ച ജോസ്‌ പെരുന്തോട്ടം, ലീഗിന്റെ വര്‍ഗീയ നിലപാട്‌ മറനീക്കി പുറത്തുവരുകയാണെന്നും പറഞ്ഞു. എംല്‍എമാരുടേമേല്‍ യൂഡിഎഫിന്‌ നിയന്ത്രണം നഷ്ടമായി. അഭിപ്രായം പറയാനാകാത്ത വിധം യു ഡി എഫ്‌ ദുര്‍ബലമായോ എന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ സഖ്യകക്ഷി ബന്ധത്തിനെയും അതിരൂപതാ അധിക്ഷന്‍ ചോദ്യം ചെയതു.

സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതല യോഗം ഇന്ന്‌ കൊച്ചിയില്‍ നടക്കും . മുസ്ലീം ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള സംവരണ സമുദായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും . സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ്‌ സമുദായ മുന്നണി യോഗം ചേരുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുന്നോക്ക സംവരണം പുനപ്പരിളോധിക്കണമെന്നാണ്‌ കൂട്ടായ്‌മയുടെ ആവശ്യം.

udf

സാമ്പത്തിക സംവരണം സംബന്ധിച്ച്‌ നിലപാട്‌ സ്വീകരിക്കാന്‍ കോണ്‍ഗ്രസ്‌ രാഷ്‌‌ട്രീയകാര്യ സമിതി ഇന്ന്‌ യോഗം ചേരും. മുന്നോക്ക സംവരണം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമനം വന്നതിന്‌ പിന്നാലെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്‌ മുസ്ലീം ലീഗ്‌. സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ എന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്നറിയതെ കുഴങ്ങുന്ന യു ഡി എഫ്‌. എന്‍ സ്‌ എസിന്റെ നിര്‍ദേശത്തെ പിന്തുണക്കുമോയെന്നതും നിര്‍ണായകമാണ്‌ .

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 സതമാനം സംവരണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടാണ്‌ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്‌. സാമ്പത്തിക സംവരണത്തെ എതിര്‍ത്ത്‌ വിവിധ സാമൂദായിക സംഘടനകള്‍ രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ നിലപാടി പുനപ്പരിശോധിക്കണമെന്നാണ്‌ സംഘടനകളുടെ ആവശ്യം. എന്നാല്‍ സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന നിലപാടാണ്‌ സീറോ മലബാര്‍ സഭക്കും എന്‍എസ്‌എസിനും ഉള്ളത്‌.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
zero malabar church against UDF about keep silence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X