കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവ യുവാക്കൾക്ക് പെണ്ണുകിട്ടുന്നില്ല; സമുദായത്തിന്റെ നിലനിൽപ്പ് ഭീഷണിയിലെന്ന് ഇടയലേഖനം!

Google Oneindia Malayalam News

കൊച്ചി: ക്രൈസ്തവ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളില്ലെന്ന് ഇടയലേഖനം. സാറോ മലബാർ സഭ വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ചാണ് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടത്തിൽ ഇടയലേഖനം ഇറക്കയിരിക്കുന്നത്. സീറോ മലബാർ‌ സഭ വിശ്വാസികളിലെ ഒരു ലക്ഷത്തോളം ചെറുപ്പക്കാർക്ക് ജിവിത പങ്കാളികളെ ലഭിക്കുന്നില്ലെന്നാണ് ഇടയ ലേഖനത്തിൽ പറയുന്നത്.

ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!

ക്രിസ്ത്യൻ സമുദായത്തിന്റെ അവസ്ഥ ആപത്കരമാണെന്നതിന്റെ സൂചനയാണിതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. മൂ്പത് വയസ് പിന്നിട്ട സഭാ വിശ്വാസികളായ യുവാക്കൾക്ക് വധുവിനെ കണ്ടെത്താനാവാത്ത അവസ്ഥയാണിപ്പോൾ ഉള്ളതെന്നും ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു. ഒക്ടോബർ ആറിന് സഭയക്ക് കീഴിലുള്ള പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

എല്ലാവരും വിദേശത്ത്

എല്ലാവരും വിദേശത്ത്


കേരളത്തിലെ ക്രിസ്ത്യൻ ഭവനങ്ങളിൽ മാതാപിതാക്കൾ മാത്രം തങ്ങുന്ന അവസ്ഥയാണിപ്പോഴുള്ളത്. കേരളത്തിലേക്ക് തിരിച്ച് വരാൻ വിദേശത്ത് ചേക്കേറിയ പുതു തലമുറ നാട്ടിലേക്ക് തിരിച്ച് വരുന്നില്ല എന്നതും ക്രിസ്ത്യൻ വിഭാഗത്തിലെ വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമായി ഇടലേഖനം വ്യക്തമാക്കുന്നത്. ലോക്സഭയിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി വെളിപ്പെടുത്തിയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനത്തിലെ പരാമർശങ്ങൾ.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ


തൊഴിലില്ലായ്മ, ജനന നിരക്കിലെ തിരിച്ചടി, കാർഷിക മേഖലയിൽ നേരിടുന്ന പ്രതിസന്ധി, പ്രളയം എന്നിവയെല്ലാം ക്രിസ്ത്യൻ സമുദായത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടയലേഖനം പറയുന്നു. കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതിന്റെ ഫലമായി യുവാക്കൾ‌ വിദേശങ്ങളിലേക്ക് ചെക്കേറുകയാണ്. ഇത് ആശങ്കപ്പെടുത്തുന്ന താര്യമാണെന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.

വിശ്വാസികൾക്കിടയിൽ ബോധവത്ക്കരണം

വിശ്വാസികൾക്കിടയിൽ ബോധവത്ക്കരണം


കേരളം രൂപീകരിക്കുന്ന സമയത്ത് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത വിഭാഗമായിരുന്നു ക്രിസ്ത്യൻ വാഭാഗം. എന്നാൽ‌ ഇപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 18.38 ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ. ക്രിസ്ത്യാനികൾക്കിടയിലെ ജനന നിരക്കിൽ 14 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇടയലേഖനത്തിൽ പറയുന്നതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾക്കിടയിൽ ബോധവത്ക്കരണം നടത്താനാണ് സഭയുടം നീക്കം.

2011ലെ സെൻസസ്

2011ലെ സെൻസസ്

2011 ലെ ജാതി സെന്‍സസ് പ്രകാരം രാജ്യത്ത് ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികളുളളത്. അതായത് ആകെ 2.78 കോടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യന്‍ മസതവിശ്വാസികളുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്നായിരുന്നു 2011ലെ സെന്ഡസെസിൽ വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ അല്ലാത്ത ആളുകളുണ്ടോ എന്ന് സംശയിക്കുന്നുണ്ടാകും. എന്നാല്‍ കേരളത്തിലും സിഖ് മതവിശ്വാസികളും ബുദ്ധമതവിശ്വാസികളും ജൈനമത വിശ്വാസികളുമുണ്ടെന്നതാണ് സത്യം.

English summary
Zero Malabar sabha has fewer believers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X