സീറോ മിസ്‌റ്റേക്ക് സ്ട്രാറ്റജിയുമായി ജേക്കബ് തോമസ്; ഇനി മടിയില്‍ കനമുള്ളവര്‍ സൂക്ഷിച്ചോ
സീറോ മിസ്‌റ്റേക്ക് സ്ട്രാറ്റജി എന്നു പേരിട്ടിരിക്കുന്ന ഈ അഞ്ചുഘട്ട പരിശോധന വിജിലന്‍സിനുണ്ടാകുന്ന പാളീച്ചകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം: വിജിലന്‍സില്‍ സീറോ മിസ്‌റ്റേക്ക് സ്ട്രാറ്റജിയുമായി ജേക്കബ് തോമസ് രംഗത്ത്. വിജിലന്‍സ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ ഇനി അഞ്ചുപരിശോധനകളാണ് ഉണ്ടാകുക. സീറോ മിസ്‌റ്റേക്ക് സ്ട്രാറ്റജി എന്നു പേരിട്ടിരിക്കുന്ന ഈ അഞ്ചുഘട്ട പരിശോധന വിജിലന്‍സിനുണ്ടാകുന്ന പാളീച്ചകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റെടുത്ത ശേഷം ജേക്കബ് തോമസ് സര്‍ക്കാരിന് വകുപ്പ് കാര്യക്ഷമമാക്കാനുളള ഇരുപതിന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തന ശൈലിയിലും മാറ്റം വരുത്തുന്നത്. വിജിലന്‍സ് കേസില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കുക, വിജിലന്‍സിന്റെ ആള്‍ബലം കൂട്ടുക, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സിബിഐ മാതൃകയിലുളള ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുക എന്നിങ്ങനെ ജേക്കബ് തോമസ് നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

ക്രിയേറ്റീവ് വിജിലന്‍സിന്റെ ഭാഗമായിട്ടാണ് ജേക്കബ് തോമസിന്റെ പുതിയ നിര്‍ദേശങ്ങള്‍. അതേസമയം ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടരി കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത് താനറിയാതെയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. എബ്രഹാം തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.












Click it and Unblock the Notifications