കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ വേസ്റ്റ് കോഴിക്കോട്: സമരം തുടരുന്നു, കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Google Oneindia Malayalam News

കോഴിക്കോട്: സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി മാലിന്യ സംഭര-സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വടകര ജെടി റോഡ്, മണിയൂര്‍ എന്നീ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ യുവി ജോസ് സന്ദര്‍ശിച്ചു. ഇരു പ്രദേശങ്ങളിലും മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിക്ഷേധ സമരം നടന്നു വരുകയാണ്. സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ സമര സമിതി പ്രവര്‍ത്തകരില്‍ നിന്നും താമസക്കാരില്‍ നിും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കാന്‍ ഭക്ഷ്യവകുപ്പ്വിപണിയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ: നടപടി ശക്തമാക്കാന്‍ ഭക്ഷ്യവകുപ്പ്

മുനിസിപ്പല്‍ ചെയര്‍മാന്‍ കെശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവളളൂര്‍ മുരളി, മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഗിരീശന്‍, കൗസിലര്‍മാരായ പി അശോകന്‍, എം ബിജു, അരവിന്ദാക്ഷന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.യു മിനി, വടകര തസഹസില്‍ദാര്‍ പി കെ സതീഷ്‌കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി കബനി എന്നിവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.

 collector


അതേസമയം, നിര്‍ദിഷ്ട ആശുപത്രി മാലിന്യ പ്ലാന്റ് പ്രദേശമായ കിനാലൂരില്‍ സമരം കൂടുതല്‍ ശക്തമാണ്. ഇവിടെ ജനകീയ സമരസമിതി നടത്തുന്ന സമരം ഏഴു ദിവസം പിന്നിട്ടു. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണ പ്രവൃത്തിക്കായി എത്തിയ തൊഴിലാളികളെ പ്ലാന്റിന്റെ സ്ഥലത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാര്‍ ഇവിടെ പ്രതിഷേധിക്കുന്നത്. വന്‍പൊലീസ് സന്നാഹത്തോടെ ആദ്യ മൂന്നു ദിവസങ്ങളില്‍ പ്ലാന്റ് നിര്‍മാണത്തിനായി തൊഴിലാളികളെ എത്തിച്ചിരുെന്നങ്കിലും ഇപ്പോള്‍ കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളും എത്താതായിട്ടുണ്ട്. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചിട്ടുമില്ല.

തൊഴിലാളികള്‍ എത്തന്നുില്ലെങ്കിലും പ്രതിഷേധം തുടരാന്‍ തെയാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, പ്ലാന്റ് പൂര്‍ണമായും സുരക്ഷിതമാണെും യാതൊരുവിധ പഴുതുകളും ഇല്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് പലയിടങ്ങളിലും നാട്ടുകാര്‍ തടസം നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും അനുനയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്റ്റര്‍ യുവി ജോസ് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ...ഷുഹൈബിന് പിന്നാലെ സഫീർ; യുഡിഎഫ് മുതലെടുപ്പിന് തിരിച്ചടി! സഫീറിന്റെ ഉപ്പയുടെ വെളിപ്പെടുത്തൽ...

ആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയംആന്റണി പെരുമ്പാവൂരിന്റെ രഹസ്യനീക്കം പാളി; പണി കിട്ടിയത് നെല്‍വിത്ത് രൂപത്തില്‍!! പരാതി പ്രളയം

English summary
zero waste kozhikode;district collector visit the plant construction area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X