Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറോ വേസ്റ്റ് പദ്ധതി: ശേഖരിച്ച മാലിന്യങ്ങള്‍ കയറ്റി അയക്കല്‍ നടപടി ആരംഭിച്ചു

വടകര : സീറോ സീറോവെയിസ്റ്റ് പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിന്ന്ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ കയറ്റിയയക്കല്‍ നടപടി ആരംഭിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് നാരായണനഗറിന് സമീപത്തെ താല്കാലിക എംആര്‍എഫ്കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മാലിന്യം കൈമാറുന്ന ചടങ്ങ് നഗരസഭചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനായി ടെണ്ടര്‍ വിളിച്ചെടുത്ത കോഴിക്കോട് കോര്‍പ്പറേഷന് പരിധിയിലുള്ള ജെആര്‍ എന്റര്‍പ്രൈസസ് റീ സൈക്ലിംങ്ങിന്റെ പ്രതിനിധി ചെയര്‍മാനില്‍ നിന്നും സാധനങ്ങള്‍ ഏറ്റുവാങ്ങി.

2018 ജനുവരി ഒന്നു മുതലാണ് നഗരസഭ സീറോ വേസ്റ്റ് പദ്ധതി
നടപ്പിലാക്കിത്തുടങ്ങിയത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍
ശൈഖരിക്കുന്ന അജാവ മാലിന്യങ്ങള്‍ എംആര്‍എഫ് കേന്ദ്രത്തിലെത്തിച്ച്
തരംതിരിച്ച് റീ സൈക്ലിംങ്ങ് കേന്ദ്രത്തിലേക്ക് കയറ്റി അയക്കുക
എന്നതായിരുന്നു പദ്ധതി. ഇതിന്റെ ഇതിന്റെ ഭാഗമായി മാലിന്യങ്ങള്‍
ശേഖരിക്കുന്നതിന് വേണ്ടി 60 അംഗങ്ങളെ ഉള്‍പ്പെടുത്തി ഹരിത കര്‍മസേന
രൂപീകരിക്കുകയും ചെയ്തു.

 zerowaste

ഇവരാണ് ഓരോ മാസങ്ങളില്‍ പ്രത്യേകം മാലിന്യങ്ങള്‍ശേഖരിക്കുകയും, കേന്ദ്രത്തിലെത്തിച്ച് തരംതിരിക്കുകയും ചെയ്യുന്നത്.
പദ്ധതിയുടെ തുടക്കംമുതല്‍ നല്ല രീതിയില്‍ ജനപിന്തുണ ലഭിച്ചെങ്കിലും
പിന്നീട് എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്
പ്രശ്‌നങ്ങള്‍ ഉടലെടുത്തു.നഗരസഭയിലെ ജെടി റോഡില്‍ സ്ഥിതി ചെയ്യുന്ന പഴയ കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്ന എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രദേശവാസികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് കേന്ദ്രം സ്ഥാപിക്കല്‍ നടപടി
നിലച്ചത്.

ഈ കേന്ദ്രം സ്ഥാപിക്കാന്‍ കാലതാമസം നേരിട്ടതോടെ നാരായണ
നഗരനഗറിലെ മത്സ്യമാര്‍ക്കറ്റിനായി നിര്‍മ്മിച്ച കെട്ടിടം താത്കാലികമായി
എംആര്‍എഫ് കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഇവിടെ നിന്നും മാലിന്യങ്ങള്‍
വേര്‍തിരിച്ച് പ്രത്യേകം ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ചടങ്ങില്‍ നഗരസഭ സെക്രട്ടറി കെയു ബിനി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍മാന്‍ പി ഗിരീഷന്‍, കൗണ്‍സിലര്‍ എം ബിജു, പ്രൊജക്ട് മാനേജര്‍
മണലില്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+