കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്; ആകെ രോഗികളായുള്ളത് ആറ് പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് പുതിയ കേസുകള്‍ സ്ഥിരീതരിച്ചതോടെ സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോ നഗര്‍ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (3), എന്നിവര്‍ക്കാണ് പുതുതായി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയില്‍ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. പകല്‍ സമയത്താണ് ഇത്തരം കൊതുകുകള്‍ പ്രധാനമായും കടിക്കുക. തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍, പനി, പേശി വേദന എന്നൊക്കെയാണ് പ്രധാനമായും കാണിക്കുന്ന ലക്ഷണങ്ങള്‍. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് ബാധിച്ചയാള്‍ക്ക് രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടും നില്‍ക്കും.

Recommended Video

cmsvideo
More zika virus cases reported in kerala

കേരളത്തിൽ 'വാക്‌സിനേഷൻ ഇഫക്ട്'...? ആശുപത്രി കിടക്കകൾ പാതിയോളം ഒഴിഞ്ഞു, ഐസിയുകളും വെന്റിലേറ്ററുകളും ഇഷ്ടംപോലെകേരളത്തിൽ 'വാക്‌സിനേഷൻ ഇഫക്ട്'...? ആശുപത്രി കിടക്കകൾ പാതിയോളം ഒഴിഞ്ഞു, ഐസിയുകളും വെന്റിലേറ്ററുകളും ഇഷ്ടംപോലെ

English summary
zika virus in three more people in Kerala; The total number of patients is six
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X