Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹദ് മുലയൂട്ടുമോ, കുഞ്ഞിന് പാല്‍ എവിടെ നിന്ന് ലഭിക്കും'; സോഷ്യല്‍ മീഡിയയുടെ സംശയം, മറുപടി

siya

ട്രാന്‍സ് ദമ്പതികളായ സിയയ്ക്കും സഹലിനും കുഞ്ഞ് പിറന്നത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത വിഷയമാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രവസവമാണ് സഹദിലൂടെ സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് സഹദ് തങ്ങളുടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ രണ്ട് പേരും സുരക്ഷിതമായി വീട്ടിലുണ്ട്. സഹദ് കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനവും പരിഹാസവും ആണ് ഇവരെ തേടിയെത്തിയത്.

പരിഹാസം

പരിഹാസം

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് ഒരു വിഭാഗം തന്നെ ചുട്ട മറുപടിയും നല്‍കിയിരുന്നു. പല തരത്തിലുള്ള ചോദ്യങ്ങളാണ് ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സിയ പവല്‍.

കുഞ്ഞിനെ മുലയൂട്ടുന്നത്

കുഞ്ഞിനെ മുലയൂട്ടുന്നത്

സിയയുടെ വളര്‍ത്തമ്മയായ ദീപ റാണിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് സിയ പവല്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. എങ്ങനെയാണ് കുഞ്ഞിനെ മുലയൂട്ടുന്നത്, എവിടെ നിന്നാണ് പാല് കിട്ടുന്നത്, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കാണ് സിയ പവല്‍ മറുപടി നല്‍കുന്നത്. സിയയുടെ വാക്കുകളിലേക്ക്...

ആവശ്യമായ മുലപ്പാല്‍

ആവശ്യമായ മുലപ്പാല്‍

ഞങ്ങളുടെ കുഞ്ഞിന് ആവശ്യമായ മുലപ്പാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മില്‍ക്ക് ബാങ്കില്‍ നിന്നുമാണ് ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രസവിക്കുന്ന അമ്മമാരില്‍ നിന്നും അവരുടെ സമ്മതത്തോടെ ഒരുപാട് ടെസ്റ്റുകള്‍ക്ക് ശേഷം ശേഖരിക്കുന്ന പാലാണ് അവിടെ നിന്നും ലഭിക്കുന്നത്. അതാണ് ഞങ്ങളുടെ കുഞ്ഞിന് കൊടുക്കുന്നതെന്ന് സിയ പറയുന്നു.

സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടാകില്ല

സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടാകില്ല

ഞങ്ങള്‍ക്ക് മാത്രമല്ല, പ്രസവം നടന്ന ചില സ്ത്രീകള്‍ക്ക് മുലപ്പാല്‍ ഉണ്ടായിരിക്കണമെന്നില്ല. അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്കും പ്രസവത്തോടെ അമ്മ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും എല്ലാം മില്‍ക് ബാങ്കില്‍ നിന്നുമാണ് മുലപ്പാല്‍ ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മില്‍ക് ബാങ്ക് ആരംഭിച്ചത്. അത് ഞങ്ങള്‍ക്ക് ഭാഗ്യമായെന്ന് സിയ പവല്‍ പറയുന്നു.

ആദ്യം ബ്രസ്റ്റ് റിമൂവ് ചെയ്തിരുന്നു

ആദ്യം ബ്രസ്റ്റ് റിമൂവ് ചെയ്തിരുന്നു

പൂര്‍ണമായും പുരുഷനായി മാറാനുള്ള ശ്രമത്തിലായിരുന്നു സഹല്‍. അതുകൊണ്ട് തന്നെ ആദ്യം ബ്രസ്റ്റ് റിമൂവ് ചെയ്തിരുന്നു. രണ്ടാം ഘട്ടമായാണ് യൂട്രസ് റിമൂവ് ചെയ്യന്നത്. ഇതിന് മുമ്പ് ഒരു കുഞ്ഞുവേണം എന്ന ആഗ്രഹം സിയ പറഞ്ഞിരുന്നു. മനസുകൊണ്ട് പൂര്‍ണമായും ഒരു സ്ത്രീയായി മാറിയെങ്കിലും സിയ അതിന് വേണ്ട ശസ്ത്രക്രിയകള്‍ ഒന്നും ചെയ്തിരുന്നില്ല.

സിയയും സഹദിന്റെ കൂടെ

സിയയും സഹദിന്റെ കൂടെ

അതുകൊണ്ട് ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹം അവരെ സംബന്ധിച്ച് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. സഹദിന്റെ സമ്മതവും ധൈര്യവും മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. സിയയും സഹദിന്റെ കൂടെ കട്ടയ്ക്ക് നിന്നതോടെ അവരുടെ ആ വലിയ സ്വപ്‌നം പൂവണിഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+