കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബദര്‍ ദിന ഭാഷാ സമര അനുസ്മരണം ശ്രദ്ധേയമായി.

Google Oneindia Malayalam News

ദുബായ് : 1980 ലെ റംസാന്‍ മാസത്തിലെ ബദര്‍ ദിനത്തില്‍ നടന്ന ഐതിഹാസിക ഭാഷാ സമരത്തിന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കി ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ബദര്‍ ദിന ഭാഷാ സമര അനുസ്മരണ പരിപാടി ശ്രദ്ധേയമായി.

ബദര്‍ ദിന അനുസ്മരണ പ്രഭാഷണം കാസിം ഫൈസി പോത്തൂരും, ഭാഷാ സമരത്തിന്റെ ഒര്‍മ്മകള്‍ പങ്കു വെച്ച് ഇസ്മായില്‍ ഏറാമലയും മുഖ്യ പ്രഭാഷണം നടത്തി, ഷറഫുദ്ദീന്‍ ഹുദവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടി ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു.

KMCC

ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഇ.ആര്‍ അലി മാസ്റ്റര്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രവാസി ലീഗ് തവനൂര്‍ മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ ഹാജി മുഖ്യാതിഥിയിരുന്നു. സംസ്ഥാന സെക്രട്ടറി ആര്‍.ശുക്കൂര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ജില്ലാ ജന:സെക്രട്ടറി പി.വി നാസര്‍,ട്രഷറര്‍ മുസ്തഫ വേങ്ങര,കെ.പി.പി തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. കരീം കാലടി സ്വാഗതവും നിഹ്മത്തുള്ള മങ്കട നന്ദിയും പറഞ്ഞു .

English summary
KMCC celebrate Remembrance of Badr Martyrs Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X