കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂ ഇയര്‍ ദിനത്തില്‍ 23കാരന്‍ അമ്മയുടെ തലവെട്ടി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പുതുവത്സര ദിനത്തില്‍ 23കാരന്‍ അമ്മയുടെ തലവെട്ടി കൊലപ്പെടുത്തി. യു എസിലെ ഫ്‌ളോറിഡ പിനലെസ് കൗണ്ടിയിലാണ് സംഭവം. ക്രിസ്റ്റ്യന്‍ ജോസ് ഗോമസ് എന്ന യുവാവാണ് അമ്മ മരിയ സുവാരസിനെ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് മരിയയുടെ തല വെട്ടി വീടിനടുത്തുള്ള ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

23 കാരനായ ഗോമസിന് മാനസിക വിഭ്രാന്തിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. അമ്മ മരിയയുടെ തുടര്‍ച്ചയായ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഇയാള്‍ ഈ കടുംകൈ ചെയ്തതെന്നും അറിയുന്നു. മരിയയുടെ തല വെട്ടിയെടുച്ച് ചവറ്റുകുട്ടയില്‍ തള്ളിയ ശേഷം ഒരു സൈക്കിളില്‍ ഇയാള്‍ സ്ഥലം വിട്ടു. രക്ഷപ്പെടുന്നതിന് മുമ്പായി കൊല നടന്ന സ്ഥലം വൃത്തിയാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു എന്നും പോലീസ് പറഞ്ഞു.

blood

എന്നാല്‍ ഇത് എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞതോടെ ഗോമസ് രക്ഷപ്പെടുകയായിരുന്നുവെന്ന് പിനലെസ് കൗണ്ടി ഷെരീഫ് ബോബ് ഗാള്‍ട്ടിരി പറഞ്ഞു. മരിയയെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴു പോലീസ് പിന്നീട് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരിയയെ ഗോമസ് തലവെട്ടി കൊലപ്പെടുത്തിയതായി ഒരു ബന്ധുവാണ് ഓള്‍ഡ്‌സ്മാര്‍ പോലീസില്‍ വിളിച്ചറിയിച്ചത്.

ഗോമസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. താന്‍ അമ്മ മരിയയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കൊലപാതകക്കുറ്റത്തിന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരിയയുടെ തുടര്‍ച്ചയായുള്ള ശല്യം സഹിക്കാനാവാതെയാണ് ഇയാള്‍ കൊലപാതകം നടത്താന്‍ തീരുമാനിച്ചതത്രെ. രണ്ടു ദിവസം ഇയാള്‍ ഇതിനായി പദ്ധതികള്‍ തയ്യാറാക്കിയെന്നും ബോബ് ഗാള്‍ട്ടിരി പറഞ്ഞു.

English summary
23 year old man Arrested for killing mother on new year's eve in US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X