കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് ആശങ്ക ഉയരുന്നു, ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 15 പേർക്ക്

Google Oneindia Malayalam News

കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ വിദേശത്ത് നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 15 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 473 ആയി. 183 പേരാണ് ചികിത്സയിലുളളത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ജില്ലയില്‍ 8 പേര്‍ രോഗമുക്തി നേടി.

കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ: പട്ടാഴി സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 28 ന് ചെന്നൈയിൽ നിന്നും ഡ്രൈവറോടും മറ്റു 2 പേരോടൊപ്പവും ടാക്സിയിൽ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട രാജഗിരി സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി.

covid

ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 34 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി. ശാസ്താംകോട്ട രാജഗിരി സ്വദേശിനിയായ 14 വയസുളള പെൺകുട്ടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. മാതാപിതാക്കളുമായി ജൂൺ 27 ന് P 413 ന്റെ വീട് സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 75 വയസുളള സ്ത്രീ. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. P 413 ന്റെ ഭാര്യാമാതാവും അതേ വീട്ടിൽ താമസവുമാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പന്മന സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 26 ന് ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും കായംകുളം സ്വദേശിയായ മറ്റൊരാളോടൊപ്പം ടാക്സിയിൽ സഞ്ചരിച്ചു. വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പന്മന സ്വദേശിയായ 37 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ P 414 ന്റെ ഭാര്യയാണ്. ഒരേ വീട്ടിൽ താമസിച്ചിരുന്നു. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പന്മന സ്വദേശിയായ 4 വയസുളള ആൺകുട്ടി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ചതും യാത്രാചരിതമില്ലാത്തതുമായ P 414 ന്റെ സമ്പർക്കത്തിൽ വന്ന കുട്ടിയും P 452 ന്റെ സഹോദരപുത്രനുമാണ്. ജൂലൈ 6 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിനിയായ 25 വയസുളള യുവതി. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ മകളാണ്. 3 മാസം ഗർഭിണിയായ യുവതി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ചവറ പുതുകാട് സ്വദേശിയായ 36 വയസുളള യുവാവ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ ജാമാതാവാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ചവറ പുതുകാട് സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 455 ന്റെ മകളാണ്. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ വീട്ടിൽ ജൂൺ 4 മുതൽ താമസിച്ച് വരികയായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പെരിനാട് വെളളിമൺ സ്വദേശിയായ 19 വയസുളള യുവാവ്. ജൂലൈ 4 ന് കസാഖിസ്ഥാനിൽ എയർ ഇന്ത്യ KI 1920 ഫ്ലൈറ്റിൽ (സീറ്റ് നം. 17 സി) കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്സിയിൽ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 58 വയസുളള സ്ത്രീ. ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്നു. ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച P 413 ന്റെ സമ്പർക്ക കേസാണെന്ന് സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. മുളവന സ്വദേശിയായ 28 വയസുളള യുവാവ്. ജൂലൈ 2 ന് ഷാർജയിൽ നിന്നും എയർ അറേബ്യയിൽ G 90785 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും അവിടെ നിന്നും KSRTC യിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കൊട്ടിയം തഴുത്തല സ്വദേശിയായ 28 വയസുളള യുവാവ്. ജൂലൈ 2 ന് ദുബായിൽ നിന്നും എയർ അറേബ്യയിൽ G 90785 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 11 എ) ഫ്ലൈറ്റിൽ കൊച്ചിയിലും അവിടെ നിന്നും KSRTC യിൽ കൊല്ലത്തും തുടർന്ന് ടാക്സിയിൽ സഞ്ചരിച്ച് സ്ഥാപനനിരീക്ഷണത്തിലും പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

അലയമൺ സ്വദേശിയായ 58 വയസുളള പുരുഷൻ. സൗദി അറേബ്യയിൽ നിന്നും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു. ശാസ്താംകോട്ട സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പവിത്രേശ്വരം സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് ദുബായിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട സ്വദേശിനിയായ 64 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ആദിച്ചനല്ലൂർ സ്വദേശിയായ 45 വയസുളള പുരുഷൻ. ജൂൺ 26 ന് ഖത്തറിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി.

പ്ലാപ്പളളി സ്വദേശിനിയായ 32 വയസുളള യുവതി. ജൂൺ 28 ന് ദുബായിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പ്ലാപ്പളളി സ്വദേശിനിയായ 1 വയസുളള ബാലിക. ജൂൺ 28 ന് ദുബായിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പന്മന സ്വദേശിനിയായ 30 വയസുളള യുവതി. രോഗബാധ ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

പിറവന്തൂർ സ്വദേശിയായ 47 വയസുളള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം സ്വദേശിയായ 74 വയസുളള പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി.

കൊല്ലം സ്വദേശിയായ 30 വയസുളള യുവാവ്. മദ്ധ്യപ്രേദേശിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. ശാസ്താംകോട്ട മണക്കര സ്വദേശിനിയായ 54 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. കൊല്ലം കരിക്കോട് സ്വദേശിനിയായ 47 വയസുളള സ്ത്രീ. ഒമാനിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

English summary
10 Covid cases through contact reported in Kollam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X